കൗമാരക്കാരിയെ 11 പുരുഷന്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ആറാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു!

കൗമാരക്കാരിയെ 11 പുരുഷന്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ആറാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു!
കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥിനിയായ 19കാരി ഹംദി മുഹമ്മദ് ഫറായാണ് കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് പ്രതികള്‍ താഴേക്ക് എറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചുരുങ്ങിയത് 11 പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ ഉണ്ടോയെന്ന് കണ്ടെത്താനും ഇവരെ പിടികൂടാനുമുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നത്. സുഹൃത്തെന്ന് കരുതിയിരുന്ന വ്യക്തിയാണ് മൊഗാദിഷുവിലെ വബാരി ജില്ലയിലെ സംഭവസ്ഥലത്തേക്ക് ഇരയെ വിളിച്ചുവരുത്തിയത്.

എന്നാല്‍ 11ഓളം പുരുഷന്‍മാര്‍ ചേര്‍ന്ന് ഈ പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആറാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ഹംദിയുടെ മൃതദേഹം മെദീന ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ ഉള്ളതായാണ് ബന്ധുക്കല്‍ക്ക് വിവരം ലഭിച്ചത്.

ക്രൂരമായ സംഭവം സൊമാലിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് സൊമാലിയ റിലീജ്യസ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ബാഷിര്‍ അഹമദ് സലാദ് ആവശ്യപ്പെട്ടു. സൊമാലിയയില്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും എതിരായ ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാലെറ്റ് ഞെട്ടല്‍ രേഖപ്പെടുത്തി.

Other News in this category4malayalees Recommends