താങ്കളെ പോലെയുള്ള മഹാ കവിയത്രികള്‍ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബല്‍ കേരളത്തില്‍ ചാര്‍ത്തി കൊടുക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞതും ആദ്യമായാണ് : ദീപ നിഷാന്തിനെതിരെ രമേശ് ടി ആര്‍

താങ്കളെ പോലെയുള്ള മഹാ കവിയത്രികള്‍ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബല്‍ കേരളത്തില്‍ ചാര്‍ത്തി കൊടുക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞതും ആദ്യമായാണ് : ദീപ നിഷാന്തിനെതിരെ രമേശ് ടി ആര്‍
ദീപ നിഷാന്തിനെതിരെ വിമര്‍ശനവുമായി മുന്‍ സഹപാഠി രമേശ് ടി ആര്‍. താങ്കളെ പോലെയുള്ള മഹാ കവിയത്രികള്‍ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബല്‍ കേരളത്തില്‍ ചാര്‍ത്തി കൊടുക്കുന്നത് എന്ന് ആദ്യമായാണ് അറിയാന്‍ കഴിഞ്ഞത്. പിണറായിയുടെ പത്തരമാറ്റുള്ള സുവര്‍ണ്ണ സ്വപ്ന ഭരണത്തില്‍ വീട്ടമ്മമാര്‍ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കള്‍ക്ക് അത്ര ബൂസ്റ്റ് ആയോ ഹോര്‍ലിക്‌സ് ആയോ തോന്നാത്തതിന്റെയും കുറ്റം ഞങ്ങള്‍ക്ക് മാത്രമാണ് എന്നുള്ളതും വിനയപൂര്‍വ്വം സമ്മതിക്കുന്നുവെന്ന് രമേശ് ടി ആര്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുന്‍ സഹപാഠി ദീപ,

കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുമ്പോള്‍ കേരളവര്‍മ്മയില്‍ വന്ന് 'ജസിയ' നല്‍കി വേണം വരുവാന്‍ എന്ന് അറിയില്ലായിരുന്നു.! താങ്കളെ പോലെയുള്ള മഹാ കവിയത്രികള്‍ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബല്‍ കേരളത്തില്‍ ചാര്‍ത്തി കൊടുക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞതും ആദ്യമായാണ്.

പിണറായിയുടെ പത്തരമാറ്റുള്ള സുവര്‍ണ്ണ സ്വപ്ന ഭരണത്തില്‍ വീട്ടമ്മമാര്‍ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കള്‍ക്ക് അത്ര ബൂസ്റ്റ് ആയോ ഹോര്‍ലിക്‌സ് ആയോ തോന്നാത്തതിന്റെയും കുറ്റം ഞങ്ങള്‍ക്ക് മാത്രമാണ് എന്നുള്ളതും വിനയപൂര്‍വ്വം സമ്മതിക്കുന്നു.

എന്നാലും പോണ പോക്കില്‍ സ്വര്‍ണത്തെ മറക്കാതെ 916 പരിശുദ്ധി ഓര്‍മിപ്പിച്ച ആ ആദര്‍ശ ശുദ്ധിയും സ്വഭാവശുദ്ധിയും പ്രതീകാത്മക അധ്യാപക/വീട്ടമ്മ ഓഡിറ്റിങ്ങും ഇശ്യ രസായിട്ടുണ്ട് ..!!

നട്ടുച്ചയ്ക്ക് ചാടിയെണീറ്റ് 'എന്റെമ്മേ ചന്ദ്രന്‍' എന്നുപറയുന്ന കു ബുദ്ധിജീവികളുടെ നാണിപ്പിക്കുന്ന മൗനത്തേക്കാള്‍ വലിയ ചിരി നാട്ടുകാര്‍ക്ക് വേറെയുണ്ടോ ?? അവരൊക്കെ സൂര്യനെ നേരില്‍ കണ്ടിട്ടും, നിങ്ങള്‍ മാത്രം ഇപ്പോഴും ആ നിങ്ങളുടെ നട്ടുച്ചക്ക് ഉദിക്കുന്ന ചന്ദ്രനെ നോക്കി ഗുഡ് നൈറ്റ് പറഞ്ഞാലും ആളുകള്‍ ചിരിക്കില്ല, കാരണം അവര്‍ക്കറിയാം അതും എവിടെനിന്നെങ്കിലും ചൂണ്ടിയതായിരിക്കും എന്ന്.! അങ്ങിനെ പൊതുജനം ധരിച്ചാല്‍ തെറ്റു പറയാനൊക്കുമോ? അതല്ലേ പാരമ്പര്യം ??

പെങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല, കാണാന്‍ വഴിയില്ല, അന്ന് ഞാനും ആതിരയും ശ്യാമും ബാലഗോപാലന്‍ മോത്തിയും സന്ദേശും പ്രസീതചാലക്കുടിയും സതീഷും ജെബിന്‍ ജോസഫ് തുടങ്ങി ഒട്ടനവധി പേര്‍ വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടം 2000 മുതല്‍ 2004 വരെ. അന്ന് ഞങ്ങളെല്ലാം വിദ്യാര്‍ത്ഥി അവകാശങ്ങള്‍ക്കുവേണ്ടിയും സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടിയും അതിശക്തമായി പോരാടുന്ന സമയം. തെരുവോരങ്ങളില്‍ തല്ലു കൊണ്ടും അതിശക്തമായ സമരങ്ങള്‍ നയിച്ചു വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടനവധിപേര്‍ ഉണ്ടായിരുന്ന കാലം.

അന്ന് ഉപ്പിട്ട് വച്ച കലം പോലെ, ഇക്കിളിപ്പെടുത്തുന്ന പ്രേമവുമായി മരച്ചുവട്ടില്‍ നിന്നും മരച്ചുവട്ടിലേക്ക് മാറിമറിയിരുന്നു ഭരണഘടനയെപ്പറ്റി ആവലാതിപ്പെടുകയായിരുന്നു താങ്കള്‍ എന്ന് ഞങ്ങള്‍ അറിഞ്ഞില്ല, ആരും പറഞ്ഞില്ല.!

അന്ന് സമരം നയിക്കുന്ന ഞങ്ങളെയൊക്കെ നോക്കി കാന്റീനില്‍ പ്രേമ ഹംസമായി മാറുന്ന അവസരത്തില്‍ ഭരണഘടനയെ സംരക്ഷിക്കുക ആയിരുന്നു താങ്കള്‍ എന്നും ഞങ്ങള്‍ അറിഞ്ഞില്ല..!!

കൈ വളകള്‍ കിലുക്കി കുശലം പറഞ്ഞു താങ്കള്‍ കേരളവര്‍മ്മയിലെ മനോഹരമായ ഊട്ടിയില്‍ ഊഞ്ഞാലാടി കളിക്കുമ്പോള്‍, കോര്‍പ്പറേറ്റ് കുത്തകകള്‍ ക്കെതിരെ ശക്തമായ പോരാട്ടത്തിലായിരുന്നു എന്ന് ഞങ്ങള്‍ ആരുമറിഞ്ഞില്ല .!!

ഉച്ചയ്ക്ക് പ്രകടനങ്ങള്‍ക്ക് വേണ്ടി അണിനിരക്കുന്ന വിദ്യാര്‍ത്ഥികളെ ജനലിലൂടെ നോക്കി വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വെട്ടിവിഴുങ്ങി റിയാലിറ്റി ഷോ പോലെ സമരങ്ങള്‍ കണ്ടിരിക്കുമ്പോള്, പെട്രോള്‍ വിലവര്‍ധനവിനെതിരെ താങ്കളുടെ മനസ് പോരാട്ടത്തിലായിരുന്നു എന്നും ആരും അറിയാതെ പോയി..!!

സാരമില്ല താങ്കള്‍ വെറും ഒരു ബാലനല്ല, തിരിച്ചറിയപ്പെടാതെ പോയ താങ്കളുടെ സമരമുഖങ്ങള്‍ എത്ര ഞങ്ങള്‍ കണ്ടിരിക്കുന്നു.!

അതെ ഡോക്ടര്‍ ആതിര ചെയ്തത് പാതകമാണ്, അവര്‍ വീറോടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്, സമരമുഖങ്ങളില്‍ അഗ്‌നി ജ്വാലയായി മുന്നേറിയത്, കേരളവര്‍മയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, അധ്യാപിക ആയിരിക്കുമ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായത്, അഴിമതിക്കും മയക്കുമരുന്ന് കച്ചവടത്തിനും സ്വര്‍ണക്കടത്ത് മാഫിയക്കും എതിരെ സമരങ്ങള്‍ നയിച്ചത്, എല്ലാം വലിയ അപരാധമാണ്, പൊറുക്കാന്‍ പറ്റാത്ത അപരാധം ..!!

അതിനുള്ള അവകാശം മൊത്തമായി ഫേസ്ബുക്കില്‍ രണ്ട് തള്ളും അഞ്ചു നുണയും സ്വല്പം സാഹിത്യവും കടിച്ചാല്‍ പൊട്ടാത്ത നാലു വാക്കുകളും എഴുതി ക്യാപ്‌സൂള്‍ പരുവത്തില്‍ ഭൂതകാലക്കുളിര്‍ കൊണ്ട് നുണയുടെ കുന്നുകള്‍ തീര്‍ക്കുന്ന ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും ഞങ്ങള്‍ മനസിലാക്കുന്നു.

പക്ഷേ ഇതൊക്കെ കണ്ടു പൊതു ജനം മൂക്കത്ത് വിരല്‍ വെച്ച് പറയും 'നാണം ഇല്ലാത്തവളുടെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും അവള്‍ക്കൊരു ഒരു തണല്' എന്ന് .!

അസൂയ ആകാം പക്ഷേ ഇത് വല്ലാത്തൊരു മനോരോഗമായി പോയി. ഡോക്ടറെ കാണണം, നന്നായി ചികിത്സിക്കണം. കൂടെ ജോലി ചെയ്യുന്ന വരെയെങ്കിലും മഞ്ഞ കണ്ണട ഊരി വച്ചു നോക്കുക. ഇനിയും നീട്ടുന്നില്ല, എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്

എന്ന്

സ്വന്തം സഹപാഠി

Other News in this category4malayalees Recommends