കെട്ടിപ്പുണര്‍ന്ന് പിറന്ന ആ ഇരട്ടകളെ വിജകരമായി വേര്‍പിരിച്ചു; 11 മണിക്കൂര്‍ സര്‍ജറിയില്‍ പങ്കെടുത്തത് 24ലേറെ ഡോക്ടര്‍മാരും നഴ്‌സുമാരും

കെട്ടിപ്പുണര്‍ന്ന് പിറന്ന ആ ഇരട്ടകളെ വിജകരമായി വേര്‍പിരിച്ചു; 11 മണിക്കൂര്‍ സര്‍ജറിയില്‍ പങ്കെടുത്തത് 24ലേറെ ഡോക്ടര്‍മാരും നഴ്‌സുമാരും
അമ്മയുടെ വയറില്‍ നിന്ന് അവര്‍ പുറത്തെത്തിയത് കെട്ടിപ്പുണര്‍ന്നാണ്. ഒരു വയസ്സ് പ്രായമുള്ള ആ ഇരട്ട സഹോദരിമാരുടെ ശരീരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ 14 മാസത്തിന് ശേഷം ഇവരെ വിജയകരമായി വേര്‍പിരിച്ചു. മിഷിഗണ്‍ പീറ്റേഴ്‌സ്ബര്‍ഗില്‍ പിറന്ന സരാബെത്ത്, അമേലിയ ഇര്‍വിന്‍ സഹോദരങ്ങളെയാണ് ഡോക്ടര്‍മാര്‍ ഒടുവില്‍ സ്വതന്ത്രരാക്കിയത്.

സ്വന്തം കൈകളും, കാലുകളും, ഹൃദയവും ഉണ്ടായിരുന്നെങ്കിലും സഹോദരിമാരുടെ കരള്‍ ബന്ധപ്പെട്ട നിലയിലായിരുന്നുവെന്ന് സിഎസ് മോട്ട് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വ്യക്തമാക്കി. പിറന്ന് 14 മാസത്തിന് ശേഷം ആഗസ്റ്റിലാണ് ഇരട്ടകളെ വേര്‍പിരിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട സര്‍ജറി നടത്തിയത്. ഇവര്‍ തിരികെ വീട്ടിലേക്ക് മടങ്ങിയെത്തി.


ഫെബ്രുവരിയില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കുട്ടികള്‍ക്ക് ന്യൂമോണിയയും, പിന്നാലെ കൊറോണ മഹാമാരിയും ആഞ്ഞടിച്ചതോടെയാണ് മാറ്റിവെച്ചത്. ഒരുമിച്ചായിരുന്ന ആ പെണ്‍കുഞ്ഞുങ്ങളെ രണ്ടാക്കി മാറ്റിയപ്പോള്‍ ഓപ്പറേഷന്‍ മുറിയില്‍ ഉണ്ടായിരുന്ന എല്ലാ വര്‍ക്കും അതൊരു വികാരപരമായ നിമിഷമായി മാറിയെന്ന് നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ്ജ് മൈക്കലിസ്‌ക പ്രതികരിച്ചു.

2019ല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇരട്ട കുഞ്ഞുങ്ങള്‍ ചേര്‍ന്ന നിലയിലാണെന്ന് രക്ഷിതാക്കളായ ആലിസണും, ഫില്‍ ഇര്‍വിനും തിരിച്ചറിഞ്ഞത്. പ്രസവശേഷം കുഞ്ഞുങ്ങള്‍ അധികം ജീവിക്കില്ലെന്നാണ് കരുതിയതെങ്കിലും പ്രവചനങ്ങളെ ഇവര്‍ മറികടന്നു. സര്‍ജറി നേരിടുകയും ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരിക്കുകയാണ് കുഞ്ഞുങ്ങള്‍.

Other News in this category4malayalees Recommends