ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് പോസ്റ്റ് ചെയ്തതിന് ചൈനീസ് സൈനീകര്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് പോസ്റ്റ് ചെയ്തതിന് ചൈനീസ് സൈനീകര്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ, അതിര്‍ത്തിയിലേക്ക് വിന്യസിക്കപ്പെട്ടതിന് പൊട്ടിക്കരയുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) സൈനികരുടെ വീഡിയോ വൈറലാകുന്നു. ഞായറാഴ്ചയാണ് പിഎല്‍എ സൈനികര്‍ കരയുന്നതായി കാണിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ ഹാസ്യനടന്‍ സൈദ് ഹമീദാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പിഎല്‍എ സൈനികര്‍ ബസ്സില്‍ ഇരുന്ന് കരയുന്നതായി കാണിക്കുന്ന വീഡിയോ, ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് നിയോഗിച്ച സൈനിരുടേതാണെന്നും ചൈനയുടെ 'ഒറ്റ കുട്ടി നയം' ചൈനീസ് സഹോദരങ്ങളുടെ പ്രചോദന നിലയെ സാരമായി ബാധിക്കുന്നതായും പോസ്റ്റില്‍ ഹമീദ് കുറിക്കുന്നു.

ഫ്യൂയാങ് സിറ്റി വീക്കിലിയിലെ വെചാറ്റ് പേജില്‍ ആണ് വീഡിയോ ആദ്യം പോസ്റ്റു ചെയ്തത്. എന്നാല്‍ അത് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്തു.

ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് സിറ്റിയുടെ യിങ്ഷ്യു ജില്ലയില്‍ നിന്ന് 10 സൈനികരാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ സൈനികര്‍ ചൈനീസ് ആര്‍മിയുടെ ഒദ്യോഗിക ഗാനം കരച്ചിലിനോടൊപ്പം ആലപിക്കുന്നുണ്ട്. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends