കാമുകിയെ കാണാന്‍ അര്‍ദ്ധ രാത്രിയില്‍ എത്തിയ 17 കാരനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി

കാമുകിയെ കാണാന്‍ അര്‍ദ്ധ രാത്രിയില്‍ എത്തിയ 17 കാരനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി
കാമുകിയെ കാണാന്‍ എത്തിയ പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നതായി പരാതി. കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു . സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

മഥുര ജില്ലയിലെ നഗ്ല ഭാരതീയ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത് . ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് 17 കാരന്‍ . പതിനാലുകാരി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. ഇരുവരും സ്‌കൂളില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കാണണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് പതിനേഴുകാരന്‍ കൂട്ടുകാരനൊപ്പം വീട്ടിലെത്തിയത് എത്തിയത്. ഇരുവരെയും കണ്ട നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കാമുകനെ വീട്ടുകാര്‍ മര്‍ദ്ദിക്കുന്നത് കണ്ട പെണ്‍കുട്ടി രണ്ട് കിലോമീറ്ററോളം ദൂരം ഓടി പതിനേഴുകാരന്റെ വീട്ടില്‍ എത്തി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വിവരം അറിഞ്ഞ് കൗമാരക്കാരന്റെ വീട്ടുകാര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു .

Other News in this category



4malayalees Recommends