ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാടും സ്വപ്നയുമായുള്ള കൂടിക്കാഴ്ചയും ; എം ശിവശങ്കറിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്ത എന്‍ഐഎ മൊഴികള്‍ പരിശോധിക്കുന്നു

ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാടും സ്വപ്നയുമായുള്ള കൂടിക്കാഴ്ചയും ; എം ശിവശങ്കറിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്ത എന്‍ഐഎ മൊഴികള്‍ പരിശോധിക്കുന്നു
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എന്‍ഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് ശിവശങ്കരന്‍ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകള്‍ക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.

ലൈഫ് മിഷനില്‍ സ്വപ്ന സുരേഷിന് കമ്മീഷന്‍ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കര്‍ മറുപടി നല്‍കി. ഒരു കോടി കമ്മീഷന്‍ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവര്‍ത്തിച്ചു. സ്വപ്നയുമായുളള കൂടിക്കാഴ്ചകള്‍ വ്യക്തിപരമെന്ന് ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തിയിട്ടുണ്ട്.


ശിവശങ്കര്‍ പറഞ്ഞ തീയതിയിലാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. മൊഴി പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്താവള സ്വര്‍ണക്കളളക്കടത്തുകേസില്‍ സ്വപ്ന സുരേഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവസാന വട്ട ചോദ്യം ചെയ്യലുകള്‍ക്കുശേഷം സ്വപ്നയെ ഉച്ചയോടെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സ്വപ്നയുടെ വാട്‌സ്ആപ്, ടെലഗ്രാം ചാറ്റുകളുടെ

അടിസ്ഥാനത്തിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും എന്‍ഐഎ ഇന്ന് കോടതിയില്‍ അറിയിച്ചേക്കും.

Other News in this category4malayalees Recommends