യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു ; നാക്ക് മുറിച്ച നിലയിലായിരുന്ന 19 കാരിയ്ക്ക് നേരിടേണ്ടിവന്നത് കൊടും ക്രൂരത ;നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നു

യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു ; നാക്ക് മുറിച്ച നിലയിലായിരുന്ന 19 കാരിയ്ക്ക് നേരിടേണ്ടിവന്നത് കൊടും ക്രൂരത ;നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നു
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന 19 കാരിയെ വിദഗ്ധ ചികില്‍സയ്ക്കായി ഇന്നലെയാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

ക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകളാണുള്ളത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. പ്രതിരോധിച്ച പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചു.

അക്രമത്തിനൊടുവില്‍ പെണ്‍കുട്ടികളുടെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൈകളുടെ ചലനശേഷിയും ഭാഗികമായി നഷ്ടമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതാണ്. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ അവര്‍ പുറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ സഹേദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. യുപി സര്‍ക്കാര്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും നിരവധി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends