എന്‍എച്ച്എസ് വിന്ററിലേക്കായി 30,000 വെന്റിലേറ്ററുകള്‍ സംഭരിക്കും; ലക്ഷ്യം കോവിഡ് രണ്ടാം തരംഗത്തെ നേരിടല്‍; ഓരോ 2200 പേര്‍ക്കും ഒരു വെന്റിലേറ്ററെന്ന നിലയില്‍ ലഭ്യമാകും; വെന്റിലേറ്ററുകള്‍ക്കായി മത്സരിച്ചിറങ്ങിയ സര്‍ക്കാര്‍ വിപണിയിലേക്കാള്‍ വില നല്‍കി

എന്‍എച്ച്എസ് വിന്ററിലേക്കായി 30,000 വെന്റിലേറ്ററുകള്‍ സംഭരിക്കും; ലക്ഷ്യം കോവിഡ് രണ്ടാം തരംഗത്തെ നേരിടല്‍; ഓരോ 2200 പേര്‍ക്കും ഒരു വെന്റിലേറ്ററെന്ന നിലയില്‍ ലഭ്യമാകും; വെന്റിലേറ്ററുകള്‍ക്കായി മത്സരിച്ചിറങ്ങിയ സര്‍ക്കാര്‍ വിപണിയിലേക്കാള്‍ വില നല്‍കി
യുകെയില്‍ വിന്ററില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആ പ്രതിസന്ധിയെ നേരിടുന്നതിനായി എന്‍എച്ച്എസ് 30,000 വെന്റിലേറ്ററുകള്‍ സംഭരിക്കും. ഇത് പ്രകാരം രാജ്യത്തെ ഓരോ 2200 പേര്‍ക്കും ഒരു വെന്റിലേറ്ററെന്ന നിലയില്‍ ലഭ്യമായിരിക്കും. മഹാമാരിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ 7400 വെന്റിലേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ 569 മില്യണ്‍ പൗണ്ട് കൂടി വകയിരുത്തുകയായിരുന്നു നിലവില്‍ യുകെയിലെ ഹോസ്പിറ്റലുകളില്‍ 2049 കോവിഡ് രോഗികളാണുള്ളത്. ഇവരില്‍ 297 പേരാണ് വെന്റിലേറ്ററിലുള്ളത്.

കോവിഡ് രോഗികളാല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ തിങ്ങി നിറയുമെന്നും അതിനെ നേരിടാന്‍ വെന്റിലേറ്ററുകള്‍ സഹിതമുള്ള 90,000 ബെഡുകള്‍ വേണമെന്നുമായിരുന്നു ആദ്യമായി യുകെയില്‍ കോവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ എക്‌സ്പര്‍ട്ടുകള്‍ കണക്ക് കൂട്ടിയിരുന്നത്. തുടര്‍ന്ന് സാധ്യമായ തോതില്‍ പരമാവധി വെന്റിലേറ്ററുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ യുകെയിലെ മാനുഫാക്ചറര്‍മാര്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തതും വെന്റിലേറ്റര്‍ ക്ഷാമത്തിന് അറുതി വരുത്തുന്നതിന് വഴിയൊരുക്കിയിരുന്നു.

ഇത്തരത്തില്‍ രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ചുരുങ്ങിയ കാലം കൊണ്ട് ലഭ്യമായതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്കാവശ്യമാക്കേണ്ടതായ വെന്റിലേറ്ററുകളുടെ എണ്ണം 17,500 ആയിത്തീര്‍ന്നിരുന്നു. എന്നാല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കുന്നതിനാല്‍ സപ്ലയര്‍മാരുമായി കരാറുകളിലേര്‍പ്പെടുകയും പണം നല്‍കുകയും ചെയ്തിരുന്നുവെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഒരു വേള അനാവശ്യമായി വെന്‍ിലേറ്ററുകള്‍ക്ക് പണം മുടക്കാന്‍ വരെ സര്‍ക്കാര്‍ തയ്യാറായെന്നും ഇക്കാര്യത്തില്‍ പൊതു ഖജനാവിലെ പണം ചെലവാക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ച് കൂടി ഉത്തരവാദിത്വം പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും കമ്മിറ്റി ഓര്‍മിപ്പിക്കുന്നു.

തുടര്‍ന്ന് ഇത്തരത്തിലുളള നിരവധി ഓര്‍ഡറുകള്‍ റദ്ദാക്കുകയും വെന്റിലേറ്ററുകളുടെ കമ്പോണന്റുകള്‍ വിറ്റഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വെന്റിലേറ്ററുകള്‍ വാങ്ങുന്നതില്‍ ലോക മാര്‍ക്കറ്റില്‍ നിന്നും യുകെക്ക് വന്‍ മത്സരം നേരിടേണ്ടി വന്നതിനാല്‍ വന്‍ വില നല്‍കിയും ഇവ കരസ്ഥമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ചില അവസരങ്ങളില്‍ സാധാരണ മാര്‍ക്കറ്റ് വിലയേക്കാള്‍ വെന്‍ിലേറ്ററുകള്‍ക്ക് പണം നല്‍കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറായിരുന്നു. വെന്റിലേറ്ററുകള്‍ കരസ്ഥമാക്കാന്‍ അവയുടെ ഗുണനിലവാരത്തോട് വരെ വിട്ട് വീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്ന വിമര്‍ശനവും ശക്തമാണ്.

Other News in this category4malayalees Recommends