രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെ ബലാത്സംഗ ഭീഷണി ; ഹസിന്‍ ജഹാന് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി

രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെ ബലാത്സംഗ ഭീഷണി ; ഹസിന്‍ ജഹാന് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയില്‍നിന്ന് അകന്ന് കഴിയുന്ന ഭാര്യ ഹസിന്‍ ജഹാന് സുരക്ഷ നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെയാണ് ഹസിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി വന്നത്. തുടര്‍ന്ന് ഹസിന്‍ കോടതിയെ സമീപിക്കുകയും തനിക്കും മകള്‍ക്കും സുരക്ഷ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.ഹസിന്‍ ജഹാന്റെ പരാതി അടിസ്ഥാനമാക്കി ലാല്‍ബസാര്‍ പൊലീസ് സ്റ്റേഷന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൈബര്‍ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.വാദങ്ങള്‍ കേട്ടശേഷം ഹസിന്‍ ജഹാന്റെ ജീവനോ, സ്വത്തിനോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends