സര്‍ക്കസ് പരിശീലകന്റെ ജീവനെടുത്ത് മാസ്‌ക്; കരടിയുടെ മുന്നിലെത്തിയപ്പോള്‍ മാസ്‌ക് മാറ്റാന്‍ മറന്നു!

സര്‍ക്കസ് പരിശീലകന്റെ ജീവനെടുത്ത് മാസ്‌ക്; കരടിയുടെ മുന്നിലെത്തിയപ്പോള്‍ മാസ്‌ക് മാറ്റാന്‍ മറന്നു!

കൊറോണാവൈറസ് മൂലം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ ഏറെ ചുരുക്കമാണ്. ലോകത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇതാണ് അവസ്ഥ. പുതിയൊരു ശീലമായതിനാല്‍ മാസ്‌ക് മാറ്റാന്‍ മറന്ന് പോകുന്നതും പതിവാണ്. എന്നാല്‍ മാസ്‌ക് മാറ്റാതെ കരടിക്ക് മുന്നിലെത്തിയ സര്‍ക്കസ് പരിശീലകന് നഷ്ടമായത് സ്വന്തം ജീവനാണ്.


ഗ്രേറ്റ് മോസ്‌കോ സ്‌റ്റേറ്റ് സര്‍ക്കസിലാണ് 28കാരനായ വാലന്റൈന്‍ ബുളിച്ച് കൊല്ലപ്പെട്ടത്. കരടി പരിശീലകനെ തിരിച്ചറിയാതെ വന്നതോടെയാണ് ദുരന്തം. പരിചയമില്ലാത്ത വ്യക്തിയാണെന്ന ധാരണയില്‍ യാഷയെന്ന് വിളിക്കുന്ന കരടി പരിശീലകന്റെ തലയോട്ടി പൊളിച്ചെടുത്തു, കൂടാതെ ശരീരം പിച്ചിചീന്തി.


മറ്റ് സര്‍ക്കസ് ജീവനക്കാര്‍ ഓടിക്കൂടിയാണ് ബുളിച്ചിനെ കൂട്ടില്‍ നിന്നും പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായാണ് കൂട്ടില്‍ പ്രവേശിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ കൂട് വൃത്തിയാക്കാനാണ് ബുളിച്ച് കൂട്ടില്‍ കടന്നതെന്നാണ് പുതിയ വിവരം.

കരടി പുറത്തിറങ്ങി പോകാതിരിക്കാന്‍ കൂട് അകത്ത് നിന്നും പൂട്ടിയിരുന്നു. വാലന്റൈന്‍ കരടിക്ക് സുപരിചിതനാണെങ്കിലും കൊവിഡ് മാസ്‌ക് മാറ്റാന്‍ മറന്നതോടെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായി. ഇതോടെ കരടി പരിശീലകനെ അക്രമിച്ചത്. വളരെ പെട്ടെന്നായിരുന്നു സംഭവങ്ങളെന്ന് മുതിര്‍ന്ന സര്‍ക്കസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.


Other News in this category4malayalees Recommends