മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ ; തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു ; ഡോക്ടര്‍മാരുടെ അഭിപ്രായമറിഞ്ഞ ശേഷം തുടര്‍ നടപടിയ്‌ക്കൊരുങ്ങാന്‍ കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ ; തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു ; ഡോക്ടര്‍മാരുടെ അഭിപ്രായമറിഞ്ഞ ശേഷം തുടര്‍ നടപടിയ്‌ക്കൊരുങ്ങാന്‍ കസ്റ്റംസ്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ മേധാവിയും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കൊണ്ടു പോകാന്‍ വീട്ടിലെത്തിയത്.

സ്വകാര്യ കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ കാറില്‍ തന്നെ കൊണ്ടു പോകാനായിരുന്നു അധികൃതരുടെ തീരുമാനം. യാത്രയ്ക്കിടയിലാണ് ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, ഭാര്യയുടെ നേതൃത്വത്തില്‍ അതേ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് .

ആന്‍ജിയോഗ്രാം ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ച അദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാമിനും എംആര്‍ഐ സ്‌കാനിങ്ങിനും വിധേയമാക്കും.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.
Other News in this category4malayalees Recommends