ശബരിമല ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഇബ്രാഹിംകുട്ടിയുടെ ' ഹരിവരാസനം' വിവാദത്തില്‍

ശബരിമല ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഇബ്രാഹിംകുട്ടിയുടെ ' ഹരിവരാസനം' വിവാദത്തില്‍
അയ്യപ്പ ഭക്തര്‍പിന്തുടരുന്ന ശബരിമല ആചാരങ്ങളെയും , അനുഷ്ഠാനങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പ്രശസ്ത നടന്‍ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി രംഗത്ത്. തന്റെ ഇബ്രൂസ് ഡയറി എന്ന യൂട്യൂബ് പേജിലൂടെയാണ് ഇബ്രാഹിംകുട്ടി ഹരിവരാസനം എന്ന പേരില്‍ കഥകള്‍ എഴുതിയിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളിലും അനുഷാഠാനങ്ങളിലും മനസു മടുത്ത് പിതാവായ പരമശിവനെയും അമ്മയായ മഹാവിഷ്ണുവിനെയും കാണാനായി യാത്രയാകുന്ന ധര്‍മ്മ ശാസ്താവാണ് കഥയിലുള്ളത്.

കൂടാതെ ഹരിവരാസനം എന്നു തന്നെയാണ് തന്റെ കഥയ്ക്കും ഇബ്രാഹിം കുട്ടി പേര് നല്‍കിയിരിയ്ക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തന്നെ വന്നു കാണാമെന്നും എന്തിനാണ് നീതിയുടെ വഴികളിലൂടെ പോയതെന്നുമെല്ലാം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അഷ്ടബന്ധനം എന്നത് യഥാര്‍ഥത്തില്‍ ഒരു ബന്ധനമാണെന്നും അതില്‍ ഒരു ബന്ധനമാണ് ശ്രീകോവിലും ആചാരങ്ങളുമെന്നും കൂടി ഇബ്രാഹിം കുട്ടി കഥയില്‍ പറയുന്നു.
Other News in this category4malayalees Recommends