കോവിഡ് പ്രതിരോധത്തിലെ മികവ്, ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രണ്ടാം തവണയും അധികാരത്തിലേക്ക്

കോവിഡ് പ്രതിരോധത്തിലെ മികവ്, ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രണ്ടാം തവണയും അധികാരത്തിലേക്ക്
കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രണ്ടാം തവണയും അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പ്രകാരം ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചേക്കും. മൂന്നിലൊന്നു വോട്ടെണ്ണിയപ്പോള്‍ ജസീന്തയുടെ പാര്‍ട്ടിക്ക് പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റിവ് നാഷണല്‍ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുണ്ട്.

ജസീന്തയുടെ നേതൃത്വത്തിലുള്ള സെന്റര്‍ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി 49.9 ശതമാനം വോട്ടുകള്‍ നേടി. 120 അംഗ പാര്‍ലമെന്റില്‍ 64 സീറ്റുകളാവും ജസീന്ത ആര്‍ഡന് ലഭിക്കുക.

ജസീന്തയുടെ എതിരാളിയും സെന്റര്‍റൈറ്റ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത് കോളിന്‍സിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ്? നേടാനായത്.

കോവിഡ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതാണ് ജസീന്തയ്ക്കു വന്‍ നേട്ടമായത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കേവലം 25 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Other News in this category4malayalees Recommends