ഉത്തര്‍പ്രദേശിലെ ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസില്‍ ട്വിസ്റ്റ് ; വെടിവെച്ചത് പൂജാരി തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയാണെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസില്‍ ട്വിസ്റ്റ് ; വെടിവെച്ചത് പൂജാരി തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയാണെന്ന് പൊലീസ്
ഉത്തര്‍പ്രദേശിലെ ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസില്‍ വന്‍ ട്വിസ്റ്റ്. വെടിവെച്ചത് പൂജാരി തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയാണെന്ന് പൊലീസ് കണ്ടെത്തി.

ക്ഷേത്ര പൂജാരി അതുല്‍ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അതുല്‍ ത്രിപാഠി നിലവില്‍ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാല്‍ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരു

Other News in this category4malayalees Recommends