തന്നെ കൊലപ്പെടുത്താന്‍ മുംബൈ ഗുണ്ടാസംഘത്തിന് ക്വേട്ടേഷന്‍ നല്‍കിയതിന്റെ ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടും ; കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗൂഢാലോചന ; പരാതി നല്‍കിയെ്‌നനും കെ എം ഷാജി

തന്നെ കൊലപ്പെടുത്താന്‍ മുംബൈ ഗുണ്ടാസംഘത്തിന് ക്വേട്ടേഷന്‍ നല്‍കിയതിന്റെ ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടും ; കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗൂഢാലോചന ; പരാതി നല്‍കിയെ്‌നനും കെ എം ഷാജി
തന്നെ കൊലപ്പെടുത്താന്‍ മുംബൈ ഗുണ്ടാസംഘത്തിന് ക്വേട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി.

25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്ന് കെ.എം ഷാജി അറിയിച്ചു.

കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗൂഢാലോചന നടന്നതെന്നും പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ വധ ഗൂഢാലോചന വ്യക്തമായിട്ടുണ്ടെന്നും കെ.എം ഷാജി പറയുന്നു.

ശബ്ദരേഖയടക്കം ഡിജിപിക്കും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കെ.എം.ഷാജി പരാതി നല്‍കി. ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നെന്നും പരാതിയില്‍ പറയുന്നു.

വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടുവെന്നും കെ. എം ഷാജി പറഞ്ഞു.

Other News in this category



4malayalees Recommends