അസാധാരണമായ ഒരു വിവാഹസമ്മാനം ; ദമ്പതികളെ ഞെട്ടിച്ച് സുഹൃത്തുക്കള്‍

അസാധാരണമായ ഒരു വിവാഹസമ്മാനം ; ദമ്പതികളെ ഞെട്ടിച്ച് സുഹൃത്തുക്കള്‍
അസാധാരണമായ ഒരു വിവാഹസമ്മാനം ലഭിച്ച ഞെട്ടലിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നവദമ്പതികള്‍. പൊന്നേരി സര്‍ക്കാര്‍ ആശുപത്രി നഴ്‌സായ ഷീബ സുവിധയും ഭര്‍ത്താവും എഞ്ചിനിയറുമായ സെന്തില്‍ കുമാറുമാണ് സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത്. പിന്നീട് ഇത് തന്നെ നല്ലൊരു തമാശയ്ക്ക് വഴി മാറുകയും ചെയ്തു. വിവാഹശേഷം ഇരുവരുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. അതിഥികളെല്ലാം സമ്മാനങ്ങളുമായെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ 'വ്യത്യസ്ത' സമ്മാനവുമായെത്തി അമ്പരപ്പിച്ചത്.

ഷീബ മുമ്പ് ജോലി ചെയ്തിരുന്ന റോയപുരം ആര്‍എസ്ആര്‍എം ആശുപത്രിയില്‍ നിന്നുള്ള സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് നിലവില്‍ 'വളരെ വിലയേറിയ' ഒരു വസ്തു സമ്മാനമായി നല്‍കിയത്. വളരെ മനോഹരമായി അലങ്കരിച്ച ഒരു ബൊക്കെയാണ് ഇവര്‍ നവദമ്പതികള്‍ക്ക് കൈമാറിയത്. പൂക്കള്‍ കൊണ്ടുണ്ടാക്കിയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഒരു തവണ കൂടി നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്.

ഉള്ളികള്‍ കൊണ്ടുള്ള ഒരു ബൊക്കയായിരുന്നു അത്. ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതിലും വിലയേറിയ സമ്മാനം നല്‍കാനില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മൂന്ന് കിലോ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കിയ ബൊക്കെയായിരുന്നു ഇത്.

'അതിഥികളെ സ്വീകരിച്ചു കൊണ്ടിരുന്ന സമയമായതിനാല്‍ ഗിഫ്റ്റ് കണ്ട ഉടന്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് എല്ലാവരും കൂടി പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് ഷീബയും ഭര്‍ത്താവും പറയുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് എന്ത് സമ്മാനം വാങ്ങണമെന്ന് എല്ലാവരും ചേര്‍ന്ന് ആലോചിച്ചു അപ്പോള്‍ കൂട്ടത്തിലൊരാളാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. ഒടുവില്‍ ഉള്ളി തന്നെ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

മനോഹരമായ അലങ്കരിച്ച് ഒരു ബൊക്കയുടെ രൂപത്തിലാണ് ഞങ്ങള്‍ ആ സമ്മാനം നല്‍കിയത്.

Other News in this category4malayalees Recommends