നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഇരുവരും പിണക്കത്തിലുണ്ടായിരുന്നപ്പോള്‍ ജനിച്ച കുഞ്ഞ് ; പിടിയിലായ ദമ്പതികളുടെ വിശദീകരണം കേട്ട് ഞെട്ടി പോലീസ്

നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഇരുവരും പിണക്കത്തിലുണ്ടായിരുന്നപ്പോള്‍ ജനിച്ച കുഞ്ഞ് ; പിടിയിലായ ദമ്പതികളുടെ വിശദീകരണം കേട്ട് ഞെട്ടി പോലീസ്
നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിലായി. അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പോലീസ് പറയുന്നതിങ്ങനെ

അമല്‍ കുമാര്‍ അപര്‍ണ ദമ്പതികള്‍ക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി. ഈ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ഇതിനിടെ പെരുവന്താനം സ്വദേശിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്‌തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് അപര്‍ണയ്ക്കു പ്രസവവേദനയുണ്ടായി. സുഹൃത്തിന്റെ വാഹനത്തില്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമല്‍ കുമാര്‍ തീരുമാനിച്ചു. ഇതില്‍ തൊടുപുഴയിലേക്ക് വരുമ്പോള്‍ വാഹനത്തില്‍വച്ച് അപര്‍ണ പ്രസവിച്ചു. അമല്‍ കുമാറാണ് വാഹനം ഓടിച്ചിരുന്നത്. തൊടുപുഴയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

തിരിച്ചുപോയ ഇവര്‍ നെല്ലാപ്പാറയില്‍വച്ചു വാഹനത്തിലെ രക്തം കഴുകിക്കളയുകയും നൈറ്റിയും മറ്റും കഴുകി തുണിമാറുകയും ചെയ്തു. ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ഉടന്‍ അനാഥാലയം നടത്തിപ്പുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരെത്തിയ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കി. ഞായറാഴ്ച രാത്രിയില്‍തന്നെ കാഞ്ഞാര്‍ പൊലീസ് കോട്ടയത്തുപോയി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഇയാള്‍ പറഞ്ഞത് അനുസരിച്ച് രാത്രി 10.30 ന് അമല്‍ കുമാറിനെയും അപര്‍ണയേയും കസ്റ്റഡിയിലെടുത്തു. അപര്‍ണയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

അമല്‍ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അപര്‍ണയുടെ കാമുകന്‍ ആത്മഹത്യചെയ്‌തെന്ന വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Other News in this category4malayalees Recommends