അമ്മ നല്‍കിയ പാല്‍ കുടിച്ചയുടന്‍ അച്ഛന്‍ അവശനായി വീണു ; ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു ; ഇളയ കുട്ടി നല്‍കിയ മൊഴി നിര്‍ണ്ണായകം ; ബിജുവിനെ ഭാര്യയും സുഹൃത്തും വിഷം നല്‍കി കൊന്നതെന്ന് സംശയം

അമ്മ നല്‍കിയ പാല്‍ കുടിച്ചയുടന്‍ അച്ഛന്‍ അവശനായി വീണു ; ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു ; ഇളയ കുട്ടി നല്‍കിയ മൊഴി നിര്‍ണ്ണായകം ; ബിജുവിനെ ഭാര്യയും സുഹൃത്തും വിഷം നല്‍കി കൊന്നതെന്ന് സംശയം
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ പീഡനത്തില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അച്ഛനെ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് സംശയം. അമ്മ അഞ്ജനയേയും സുഹൃത്ത് അരുണിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി ബിജു (38) തൊടുപുഴയില്‍ താമസിക്കുന്നതിനിടെയാണ് മരിച്ചത്.

മരിക്കുന്നതിന് മുമ്പ് അമ്മ അച്ഛന് പാല്‍ കുടിക്കാന്‍ നല്‍കിയിരുന്നുവെന്ന ഇളയ മകന്റെ മൊഴിയെ തുടര്‍ന്നാണ് ബിജുവിന്റെ മരണത്തില്‍ സംശയമുയര്‍ന്നത്.


ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണിനെ വിയ്യൂര്‍ ജയിലിലും അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലുമാണ് ചോദ്യം ചെയ്തത്.

ബിജു മരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ജന രണ്ടു മക്കളേയും കൂട്ടി ബന്ധു അരുണിനൊപ്പം താമസം തുടങ്ങിയിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതോടെ ബിജുവിന്റെ കുഴിമാടം തുറന്നു പരിശോധന നടത്തിയിരുന്നു.

അഞ്ജന നല്‍കിയ പാല്‍ കുടിച്ചയുടന്‍ ബിജു അവശനായി വീണു എന്നും ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ തന്നെ മരിച്ചുവെന്നാണ് ഇളയ കുട്ടി മൊഴി നല്‍കിയത്. എന്നാല്‍ ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് അഞ്ജനയും അരുണും പറയുന്നത്.

ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

Other News in this category4malayalees Recommends