ദുര്‍ഗാ ക്ഷേത്രത്തില്‍ ദസറ ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനേയും കൈയ്യിലേന്തി ക്ഷേത്ര പൂജാരി തീക്കനലിലൂടെ നടന്നു ; സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധം രൂക്ഷം

ദുര്‍ഗാ ക്ഷേത്രത്തില്‍ ദസറ ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനേയും കൈയ്യിലേന്തി ക്ഷേത്ര പൂജാരി തീക്കനലിലൂടെ നടന്നു ; സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധം രൂക്ഷം
ആചാരത്തിന്റെ ഭാഗമായി പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി ക്ഷേത്ര പൂജാരി തീക്കനലിലൂടെ നടക്കുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദുസഹറയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് വിവാദമായിരിക്കുന്നത്. ഒരു കുഞ്ഞിനെയും കയ്യിലേന്തി ക്ഷേത്ര പുരോഹിതന്‍ എരിയുന്ന കനലിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിശുസംരക്ഷണ പ്രവര്‍ത്തകരടക്കം പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

ബുലാപുരിലെ ദുര്‍ഗാക്ഷേത്രത്തില്‍ ദസഹരറയോടനുബന്ധിച്ച് എല്ലാവര്‍ഷവും ഈ ആചാരം നടക്കാറുണ്ട്. ഈ വര്‍ഷവും ക്ഷേത്രപൂജാരി ബസവരാജപ്പ സ്വാമി ചടങ്ങുകളുടെ ഭാഗമായാണ് ചുട്ടുപൊള്ളുന്ന കനലിലൂടെ നടന്നത്. ഒപ്പം ഒരു കയ്യില്‍ പിഞ്ചു കുഞ്ഞിനെയുമേന്തിയിട്ടുണ്ടായിരുന്നു. മാതാപിതാക്കളുടെ വഴിപാടിന്റെ ഭാഗമായാണ് കുഞ്ഞും ചടങ്ങില്‍ ഉള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുഞ്ഞിന്റെ ജീവന് വരെ ഭീഷണി ഉയര്‍ത്തി അശ്രദ്ധമായ തരത്തിലെ ഇത്തരം 'അന്ധവിശ്വാസ'ത്തെ ചോദ്യം ചെയ്താണ് വിമര്‍ശനം ഉയരുന്നത്.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ ക്ഷേത്രപുരോഹിതനോ എതിരായി ഇതുവരെ പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ല. അതേസമയം ഇത്തരം അന്ധവിശ്വാസങ്ങള്‍ സംബന്ധിച്ച് പരാതി ഉയരാത്തത് ആശങ്ക ഉണ്ടാക്കുന്നു എന്നാണ് ശിശുസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു ക്ഷേത്രപുരോഹിതന്‍ തന്നെ ഇത് ചെയ്യുന്നത് കൂടുതല്‍ ആളുകളെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. കനലില്‍ നടക്കുന്നതും അതിലെ പുകയും കുഞ്ഞിന് അപകടകരമായി ബാധിക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ തന്നെയുണ്ടാകാണം'. ചൈല്‍ഡ് റൈറ്റ്‌സ് ട്രസ്റ്റ് അംഗം വ്യക്തമാക്കി.

Other News in this category4malayalees Recommends