വത്തിക്കാനില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുതിക്കുന്നു; മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് പോപ്പ്; വിദഗ്‌ധോപദേശം തള്ളി

വത്തിക്കാനില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുതിക്കുന്നു; മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് പോപ്പ്; വിദഗ്‌ധോപദേശം തള്ളി
മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം തള്ളി പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാന്റെ കോവിഡ്19 വിദഗ്ധര്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴും പോപ്പ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പോപ്പ് ഫ്രാന്‍സിസ് കോവിഡ്19 ഭീഷണി അധികമായി നേരിടുന്നതായി പോപ്പിന്റെ കോവിഡ് കമ്മീഷണിലെ പ്രധാന അംഗമായ റവ. അഗസ്റ്റോ സാംപിനി ഇക്കാര്യത്തില്‍ ആശങ്ക തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്.

83 വയസ്സുള്ള പോപ്പിന്റെ പ്രായത്തിന് പുറമെ ചെറുപ്പത്തില്‍ രോഗം ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കിയിട്ടുള്ളതും അപകടം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണാവൈറസ് മഹാമാരിയില്‍ കത്തോലിക്കാ സഭയുടെ വഴി നിശ്ചയിക്കാന്‍ ഫ്രാന്‍സിസ് നിയോഗിച്ച വിദഗ്ധ കമ്മീഷനില്‍ ഒരാളാണ് സാംപിനി.

അതേസമയം പോപ്പ് മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സാംപിനി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ച് പല തവണ പോപ്പിനെ കണ്ടതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയത്. ആളുകളോട് അടുത്ത നില്‍ക്കുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. തുറന്ന സ്ഥലങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അക്കാര്യങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്, സാംപിനി പറഞ്ഞു.

അകത്തളങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പോപ്പിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഇന്‍ഡോറിലും, ഔട്ട്‌ഡോറിലും മാസ്‌ക് ധരിക്കാനാണ് വത്തിക്കാന്‍ പ്രോട്ടോകോള്‍. ശ്വാസകോശത്തിന്റെ അവസ്ഥ കൊണ്ട് തന്നെയാണ് ഫ്രാന്‍സിസ് മാസ്‌ക് ധരിക്കാത്തതെയാണ് വിശദീകരണം.


Other News in this category4malayalees Recommends