ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളില്‍ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നു ; ചിത്രങ്ങള്‍ പങ്കുവച്ച് ബിജെപി വക്താവ് സംബിത് പത്ര

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളില്‍ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നു ; ചിത്രങ്ങള്‍ പങ്കുവച്ച് ബിജെപി വക്താവ് സംബിത് പത്ര
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളില്‍ എന്തു കൊണ്ട് അദ്ദേഹം അപമാനിക്കപ്പെടുന്നുയെന്ന് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചാണ് സംബിത് പത്രയുടെ പ്രസ്താവന. മുംബൈ തെരുവുകളിലെ റോഡുകളില്‍ ഇമ്മാനുവേല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നതായും അതിനു മുകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതായും കാണിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മഹാരാഷ്ട്ര ഭരണകൂടത്തിനോട് സംഭവത്തില്‍ സംബിത് പത്ര വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. എന്നിട്ടും ഇത്തരം പ്രവര്‍ത്തികളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഫ്രാന്‍സില്‍ വീണ്ടും ഇസ്ലാം മതമൗലിക വാദികളുടെ ആക്രമണമുണ്ടായി. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. രാജ്യത്തെ നടുക്കിയ അക്രമമാണ് നടന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

Other News in this category4malayalees Recommends