കോവിഡ് കാലത്ത് വിമാനയാത്രയേക്കാള്‍ അപകടകരം പുറത്ത് ഭക്ഷണം കഴിക്കുന്നതും, ഷോപ്പിംഗും; മുന്നറിയിപ്പായി പഠനം

കോവിഡ് കാലത്ത് വിമാനയാത്രയേക്കാള്‍ അപകടകരം പുറത്ത് ഭക്ഷണം കഴിക്കുന്നതും, ഷോപ്പിംഗും; മുന്നറിയിപ്പായി പഠനം
റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനും, പലവ്യഞ്ജന വസ്തുക്കള്‍ ഷോപ്പ് ചെയ്യാനും പുറത്തിറങ്ങുന്നവരാണ് കൊറോണാവൈറസ് രോഗം നേരിടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത നേരിടുന്നതെന്ന് ഹാര്‍വാര്‍ഡ് ഗവേഷകര്‍. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അത്രയൊന്നും പ്രശ്‌നമില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

പ്രതിരോധ നടപടികള്‍ സ്വീകരിച്ച് യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രേരിപ്പിച്ചാല്‍ പകര്‍ച്ചവ്യാധി ഒഴിവാക്കി നിര്‍ത്താന്‍ കഴിയുമെന്നാണ് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ ഏവിയേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് പഠനം വ്യക്തമാക്കുന്നത്. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നതും, എല്ലാ സമയത്തും മാസ്‌ക് ധരിക്കുന്നതും, വിമാനത്തിലെയും, വിമാനത്താവളത്തിലെയും വെന്റിലേഷന്‍ കൃത്യമാക്കി വെയ്ക്കുന്നതും, വിമാനം സാനിറ്റൈസ് ചെയ്യുന്നതുമാണ് ഇതില്‍ പ്രധാനം.

ഇത് കൃത്യമായി പാലിച്ചാല്‍ കോവിഡ് ട്രാന്‍സ്മിഷന്‍ മറ്റ് സാധാരണ കാര്യങ്ങളായ പുറത്ത് ഭക്ഷണം കഴിക്കുന്നതും, ഷോപ്പിംഗും പോലുള്ള കാര്യങ്ങള്‍ വരുത്തിവെയ്ക്കുന്ന അപകടം പോലും സൃഷ്ടിക്കുന്നില്ലെന്നാണ് പഠനം പറയുന്നത്. വിമാനയാത്രയില്‍ വൈറസ് പകരുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ബോധവത്കരണം നടത്താന്‍ വിമാനത്താവള അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ആഗോള തലത്തില്‍ കേസുകള്‍ 45 മില്ല്യണ്‍ കടന്നപ്പോഴാണ് ഈ പഠനം പുറത്തുവരുന്നത്.

ഇതുവരെ 1,187,029 മരണങ്ങളാണ് ലോകത്തില്‍ കോവിഡ് ബാധിച്ച് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്ക്. ഇന്ത്യയില്‍ 121,090 മരണങ്ങളും, 8088,851 കേസുകളും ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends