ഇംഗ്ലണ്ടിലെ പുതിയ ത്രീ ടയര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ഡാറ്റ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി;ടോറി റിബല്‍ എംപിമാരുടെ സമ്മര്‍ദത്താല്‍ നിര്‍ണായക നീക്കം; രോഗത്തെ പിടിച്ച് കെട്ടാന്‍ നിയന്ത്രണം അനിവാര്യമെന്നും ഏവരും സഹകരിക്കണമന്നും ബോറിസ്

ഇംഗ്ലണ്ടിലെ പുതിയ ത്രീ ടയര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ഡാറ്റ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി;ടോറി റിബല്‍ എംപിമാരുടെ സമ്മര്‍ദത്താല്‍ നിര്‍ണായക നീക്കം; രോഗത്തെ പിടിച്ച് കെട്ടാന്‍ നിയന്ത്രണം അനിവാര്യമെന്നും ഏവരും സഹകരിക്കണമന്നും ബോറിസ്

ഇംഗ്ലണ്ടില്‍ ഡിസംബര്‍ രണ്ടിന് ശേഷം നടപ്പിലാക്കുന്ന പുതിയ ത്രീ ടയര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ഡാറ്റ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ഹെല്‍ത്ത്, എക്കണോമിക്, സോഷ്യല്‍ ഡാറ്റ പുറത്ത് വിടാനാണ് ബോറിസ് ഒരുങ്ങുന്നത്. ലോക്ക്ഡൗണിനെതിരെ കോമണ്‍സില്‍ ടോറി റിബലുകള്‍ നടത്താനൊരുങ്ങുന്ന നീക്കത്തെ ശമിപ്പിക്കുന്നതിനാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.


പുതിയ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി എംപിമാര്‍ ചൊവ്വാഴ്ചയാണ് കോമണ്‍സില്‍ വോട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ഡാറ്റ എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നാണ് നിരവധി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് ബോറിസ് ഇതിന് തയ്യാറായിരിക്കുന്നത്. എംപിമാരുടെ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പിനുള്ള കത്തിലാണ് ലോക്ക്ഡൗണ്‍ ഡാറ്റ പ്രസിദ്ധീകരിക്കാമെന്ന് ബോറിസ് ഉറപ്പേകിയിരിക്കുന്നത്.

രോഗബാധയെ പിടിച്ച് കെട്ടാന്‍ പുതിയ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും അതിനാല്‍ ഇത് നടപ്പിലാക്കാന്‍ എല്ലാ എംപിമാരും ഐക്യം പ്രകടിപ്പിക്കണമെന്നും ബോറിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടോറി റിബല്‍ എംപിമാര്‍ ലോക്ക്ഡൗണിനെതിരെ വോട്ട് ചെയ്താലും ലേബറിന്റെ പിന്തുണയോടെ ലോക്ക്ഡൗണ്‍ പാസാക്കാന്‍ സാധിക്കുമെന്നാണ് ബോറിസ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ലേബര്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ലോക്ക്ഡൗണ്‍ സംബന്ധിച്ച ഡാറ്റ പ്രസിദ്ധീകരിക്കുകയെന്നത് റിബല്‍ എംപിമാരുടെ പ്രധാന ആവശ്യമാണെന്നാണ് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റായ ലെയിന്‍ വാട്‌സന്‍ വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ നാലാഴ്ചയായി തുടരുന്ന ദേശീയ ലോക്ക്ഡൗണ്‍ ഡിസംബര്‍ രണ്ടിന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് അതിന് പകരം പുതിയ ത്രീ ടയര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങൡും ഉയര്‍ന്ന ടയറുകളായ രണ്ട്, മൂന്ന് ടയറുകളിലുള്ള ലോക്ക്ഡൗണാണ് നിലവില്‍ വരുന്നത്.ഇത് പ്രകാരം രോഗബാധയുടെ തോതനുസരിച്ച് മീഡിയം, ഹൈ, വെരി ഹൈ ടയറുകളിലായിരിക്കും നിയന്ത്രണം നിലവില്‍ വരുന്നത്.

Other News in this category4malayalees Recommends