ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇസ്രായേലില്‍ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് ; സംഘര്‍ഷം രൂക്ഷമാകുന്നു

ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇസ്രായേലില്‍ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് ; സംഘര്‍ഷം രൂക്ഷമാകുന്നു
ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇസ്രായേലില്‍ നിര്‍മ്മിച്ചതാണെന്ന് ഇറാനിലെ ഇംഗ്ലീഷ് ഭാഷാ പ്രസ് ടി വി തിങ്കളാഴ്ച അറിയിച്ചു.

'ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെ വധിക്കപ്പെട്ട സ്ഥലത്ത് നിന്ന് ശേഖരിച്ച ആയുധം ഇസ്രായേല്‍ സൈനിക വ്യവസായത്തിന്റെ ലോഗോയും സവിശേഷതകളും ഉള്ളതാണ്,' പേര് വെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്തു.

ആരാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് അറിയില്ലെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ മന്ത്രി എലി കോഹന്‍ തിങ്കളാഴ്ച റേഡിയോ സ്റ്റേഷന്‍ 103 എഫ്എമ്മിനോട് പറഞ്ഞു.

വെള്ളിയാഴ്ച ടെഹ്‌റാനടുത്ത് ഒരു ദേശീയപാതയില്‍ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കാറിനുനേരെ പതിയിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇറാന്റെ ആണവായുധ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിട്ടാണ് മൊഹ്‌സെന്‍ ഫക്രിസാദെയെ ഇസ്രയേല്‍ കരുതിയിരുന്നത്.

വടക്കന്‍ ടെഹ്‌റാനിലെ ഒരു സെമിത്തേരിയില്‍ തിങ്കളാഴ്ച ഇറാന്‍ ഫക്രിസാദെയുടെ ശവസംസ്‌കാരം ആരംഭിച്ചതായി സ്റ്റേറ്റ് ടി വി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ശാസ്ത്രഞ്ജന്റെ കൊലപാതകത്തിന് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞിട്ടുണ്ട്. ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇറാന്റെ ദീര്‍ഘകാല ശത്രുവായ ഇസ്രയേലിനെയാണ് ഇറാന്റെ ഭരണാധികാരികള്‍ കുറ്റപ്പെടുത്തുന്നത്.

Other News in this category4malayalees Recommends