നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു ; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു ; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍
നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരിക്കേറ്റത്. വഴിയരികിലൂടെ നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറുമായി ചേര്‍ത്ത് ഇടിയ്ക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയില്‍ പാറത്തോട് ജംക്ഷനു സമീപം മീനച്ചില്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ് അപകടത്തില്‍ പരിക്കേറ്റ ഷാനി. കോളജില്‍ പോയി മടങ്ങിയ ഷാനി പാറത്തോട്ടില്‍ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ചേര്‍ത്ത് ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തെറിച്ചു പോയി മുന്നിലുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. വഴിയരികില്‍ കാറും ലോറിയും പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ ഷാനി ഇവയോടു ചേര്‍ന്നു നടന്നു പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Other News in this category4malayalees Recommends