ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യരും സണ്ണി വെയ്‌നും; 'ചതുര്‍മുഖം' റിലീസിനൊരുങ്ങുന്നു

ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യരും സണ്ണി വെയ്‌നും; 'ചതുര്‍മുഖം' റിലീസിനൊരുങ്ങുന്നു
മഞ്ജു വാര്യരും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ചതുര്‍മുഖം' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു.

വിഷ്വല്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളുമുണ്ട്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചതുര്‍മുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.Other News in this category4malayalees Recommends