ബിഗ് ബോസിന്റെ കട്ട ഫാന്‍ ; ആര്‍ക്കാണ് ഗോസിപ്പ് കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തതെന്ന് അനാര്‍ക്കലി

ബിഗ് ബോസിന്റെ കട്ട ഫാന്‍ ; ആര്‍ക്കാണ് ഗോസിപ്പ് കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തതെന്ന് അനാര്‍ക്കലി
ബിഗ് ബോസ് സീസണ്‍ 3ക്ക് ആയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സീസണ്‍ 3 എത്തുന്നുവെന്ന് പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടി അനാര്‍ക്കലി മരക്കാറുടെ പേരും മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി.

താന്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ പങ്കെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ബിഗ്‌ബോസിന്റെ കട്ട ഫാന്‍ ആണ്. ആര്‍ക്കാണ് ഗോസിപ്പൊക്കെ കേട്ടിരിക്കാന്‍ ഇഷ്ടമല്ലാത്തത്. എങ്കിലും അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്ന് അനാര്‍ക്കലി പറഞ്ഞു.

ബോബി ചെമ്മണ്ണൂര്‍, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, റിമി ടോമി, അനു കെ. അനിയന്‍ എന്നിങ്ങനെ പലരും മത്സരാര്‍ത്ഥിയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും തെറ്റായ പ്രചാരണങ്ങളാണ് ഇവയൊക്കെ എന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends