പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം ; സംശയിക്കുന്ന പ്രതി അരുണിനെ കണ്ടെത്താനാകാതെ പോലീസ് ; ഫോണ്‍ ബാറ്ററിയും കവറും ഊരി മാറ്റിയ നിലയില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം ; സംശയിക്കുന്ന പ്രതി അരുണിനെ കണ്ടെത്താനാകാതെ പോലീസ് ; ഫോണ്‍ ബാറ്ററിയും കവറും ഊരി മാറ്റിയ നിലയില്‍
രേഷ്മയുടെ കൊലപാതകത്തില്‍ പ്രതി അരുണ്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ പ്രതിയെ കണ്ടെത്താനോ കൊലപാതകത്തിന്റെ തുമ്പു കണ്ടെത്താനോ പോലീസിന് കഴിയുന്നില്ല. രേഷ്മയും അരുണും ഒന്നിച്ചു നടന്നുപോകുന്ന സിസിടിവി ദൃശ്യവും നാട്ടുകാരുടെ മൊഴിയും മാത്രമാണ് ലഭിച്ചത്. ഇരുവരേയും ഒന്നിച്ചുകണ്ട് 15 മിനിറ്റ് കഴിഞ്ഞാണ് രേഷ്മയ്ക്ക് കുത്തേറ്റത്. ഇതാണ് പ്രതി അരുണാണെന്ന് പോലീസ് സംശയിക്കുന്നത്. ഉളി പോലുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേറ്റിരിക്കുന്നത്.

അരുണ്‍ മരപ്പണിക്കാരനാണ് എന്നതും കൊലയാളി അരുണ്‍ ആണെന്ന് സംശയിക്കുന്നു. എന്നാല്‍ ആയുധം കണ്ടെത്താനായിട്ടില്ല. കുത്തേറ്റ സ്ഥലത്തിന് സമീപത്ത് നിന്നു കിട്ടിയത് അരുണിന്റെ മൊബൈല്‍ ഫോണ്‍ ആണെന്നു പോലീസ് കരുതുന്നു.

ബാറ്ററിയും കവറും ഊരിമാറ്റിയ നിലയിലായിരുന്നു ഫോണ്‍. അതിനാല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിന് സാധ്യതയില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഈ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് കാണുന്നത്. അരുണിന്റെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസെത്തി. അരുണിനെ കണ്ടെത്തിയാലേ കേസില്‍ തുമ്പുണ്ടാകൂ.

Other News in this category4malayalees Recommends