കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പൂനെ സ്വദേശിയായ 37 കാരനാണ് ശിക്ഷ. ഇയാളുടെ നിരന്തര പീഡനത്തിനിരയായ മകള്‍ ഗര്‍ഭിണിയാവുകയും പിന്നീട് ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും ചെയ്തിരുന്നു. ഒരു പിതാവ് മകളോട് ചെയ്ത ക്രൂരകൃത്യം എന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവ്.

2019 ഒക്ടോബറിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. അന്ന് പതിനാറുകാരിയായിരുന്ന മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2019 ജൂണിനും ഒക്ടോബറിനും ഇടയിലെ കാലയളവില്‍ പിതാവ് തന്നെ ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു പരാതി. ഇതിനിടെ ഗര്‍ഭിണിയാവുകയും അത് അലസിപ്പോവുകയും ചെയ്തിരുന്നു. ആ സമയത്ത് പോലും വീണ്ടും ലൈംഗിക പീഡനത്തിന് ശ്രമം നടന്നു. എതിര്‍ക്കാന്‍ ശ്രമിച്ചതിന് തന്നെയും അമ്മയെയും ക്രൂരമായി മര്‍ദ്ധിച്ചിരുന്നു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ബലാത്സംഗം, പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

Other News in this category4malayalees Recommends