വധശിക്ഷയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെ ഹൃദയാഘാതം വന്ന യുവതി മരണപ്പെട്ടു ; യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കി

വധശിക്ഷയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെ ഹൃദയാഘാതം വന്ന യുവതി മരണപ്പെട്ടു ; യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കി
വധശിക്ഷയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെ ഹൃദയാഘാതം വന്ന യുവതി മരണപ്പെട്ടു. ശേഷം യുവതിയുടെ മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കുകയും ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട സഹ്‌റ ഇസ്മയില്‍ എന്ന യുവതിയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

പിന്നീട്, നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മൃതദേഹം തൂക്കിലേറ്റുകയായിരുന്നു. മകളോടും തന്നോടുമുള്ള ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സഹ്‌റ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സഹ്‌റയെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. സഹ്‌റയ്‌ക്കൊപ്പം തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട മറ്റ് പതിനാറ് പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.

ശരിയത്ത് നിയമമായ ക്വിസാസ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോള്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ക്ക് ശിക്ഷ നടത്തിപ്പില്‍ പങ്കാളിയാകാന്‍ അവകാശമുണ്ട്. സഹ്‌റയുടെ ഭര്‍തൃമാതാവിന് ഇതിനുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനാണ് മൃതദേഹം തൂക്കിലേറ്റിയത്. മൃതദേഹം തൂക്കിലേറ്റിയപ്പോള്‍ കാലിന് ചുവട്ടിലെ കസേര വലിച്ചു നീക്കിയത് ഭര്‍തൃ മാതാവായിരുന്നു

Other News in this category4malayalees Recommends