ചിലര്‍ ജനസംഖ്യ വര്‍ധിപ്പിക്കാനും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുമാണ് ആഗ്രഹിക്കുന്നത് ; ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ

ചിലര്‍ ജനസംഖ്യ വര്‍ധിപ്പിക്കാനും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുമാണ് ആഗ്രഹിക്കുന്നത് ; ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ
മുസ്ലിങ്ങളുടെ പ്രത്യുല്‍പാദന നിരക്കിനെ കുറിച്ചുള്ള ബിഹാറിലെ ബി ജെ പി എം എല്‍ എ ഹരി ഭൂഷണ്‍ താക്കൂറിന്റെ പ്രസ്താവന വിവാദമായി. മുസ്ലിങ്ങളുടെ പ്രത്യുല്‍പാദന നിരക്ക് ഹിന്ദുക്കളെക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ഹരി ഭൂഷണ്‍. ''മുസ്ലിങ്ങള്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത്'' എം എല്‍ എ പറഞ്ഞു.

സംസ്ഥാനത്തെ ജനന നിരക്കില്‍ വലിയതോതില്‍ കുറവുണ്ടായെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഹരി ഭൂഷണ്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞുകൊണ്ട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സംസ്ഥാനത്തെ ജനന നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. ബിഹാറില്‍ ജനന നിരക്ക് കുറഞ്ഞുവെന്നത് ശരിയാണെന്നും ഇത് ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണെന്നും മുസ്ലിങ്ങള്‍ക്കിടയില്‍ ജനന നിരക്ക് കുറഞ്ഞിട്ടില്ലെന്നും ഹരി ഭൂഷണ്‍ പറഞ്ഞു. ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

''രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം. രാജ്യത്തുള്ള വിഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ ചിലര്‍ ജനസംഖ്യ വര്‍ധിപ്പിക്കാനും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുമാണ് ആഗ്രഹിക്കുന്നത്'' ബി ജെ പി എം എല്‍ എ ഹരി ഭൂഷണ്‍ താക്കൂര്‍ പറഞ്ഞു. 'മുസ്ലിം സമൂഹം ഇതിന് ശ്രമിക്കുകയാണ്. വികസ്വര രാജ്യത്തില്‍ നിന്ന് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് ജനസംഖ്യ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


''പ്രഥമ പരിഗണന രാജ്യത്തിനാണ്. അതിനുശേഷമേ മതം വരൂ. എന്നാല്‍ ചിലര്‍ക്ക് മതത്തിനാണ് പ്രഥമ പരിഗണന. രാജ്യം പിന്നീടേ വരൂ. രാജ്യസ്‌നേഹം എന്ന വികാരമേ ഇവര്‍ക്കില്ല'' ഹരി ഭൂഷണ്‍ പറഞ്ഞു.


Other News in this category4malayalees Recommends