മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങളില്‍ പെട്ടവരാണെന്ന് പൊലീസ് ; ദുബായില്‍ നിന്നുവരുമ്പോള്‍ ഒന്നര കിലോ സ്വര്‍ണ്ണമുണ്ടായിരുന്നതായി സമ്മതിച്ച് യുവതി

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങളില്‍ പെട്ടവരാണെന്ന് പൊലീസ് ; ദുബായില്‍ നിന്നുവരുമ്പോള്‍ ഒന്നര കിലോ സ്വര്‍ണ്ണമുണ്ടായിരുന്നതായി സമ്മതിച്ച് യുവതി
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങളില്‍ പെട്ടവരാണെന്ന് പൊലീസ്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു.

മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മൂന്ന് സംഘത്തില്‍പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്‍രെ നമ്പര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.

ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ വെടിമറ വീട്ടില്‍ അന്‍ഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുല്‍ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടില്‍ ബിനോ വര്‍ഗീസ് (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കേതില്‍ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീര്‍ (കൊച്ചുമോന്‍– 36) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തുമെന്നാണ് സൂചന. ഫെബ്രുവരി 21ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് പാലക്കാട് വടക്കാഞ്ചേരിയില്‍ ഉപേക്ഷിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന യുവതിയെ കാണാനായി നാലു തവണ സംഘം എത്തിയിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 19ന് ദുബായിയില്‍ നിന്ന് മടങ്ങി എത്തുമ്പോള്‍ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു.

ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. തുടര്‍ന്ന് യുവതി ഇവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലിസ് തേടുന്നുണ്ട്.

Other News in this category4malayalees Recommends