പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരം,ചില സ്റ്റേഷനുകളിലെത്തിയപ്പോള്‍ പ്രതികള്‍ക്ക് വിശ്രമിക്കാന്‍ എസി വിശ്രമമുറികള്‍,പ്രതികളെ സ്വീകരിക്കാന്‍ കൂട്ടാളികള്‍ ; ടി പി കേസ് പ്രതി കൊടി സുനിക്കും കൂട്ടാളികള്‍ക്കും വഴിവിട്ട സഹായം ചെയ്ത് പോലീസ്

പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരം,ചില സ്റ്റേഷനുകളിലെത്തിയപ്പോള്‍ പ്രതികള്‍ക്ക് വിശ്രമിക്കാന്‍ എസി വിശ്രമമുറികള്‍,പ്രതികളെ സ്വീകരിക്കാന്‍ കൂട്ടാളികള്‍ ; ടി പി കേസ് പ്രതി കൊടി സുനിക്കും കൂട്ടാളികള്‍ക്കും വഴിവിട്ട സഹായം ചെയ്ത് പോലീസ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും കൂട്ടുപ്രതികള്‍ക്കും വഴിവിട്ട സഹായം ചെയ്ത് പൊലീസ്. കണ്ണൂരിലെ മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് കൊണ്ടുപോകും വഴിയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സുനിക്കായി വിട്ടുവീഴ്ചകള്‍ ചെയ്തത്. ഇത് സംബന്ധിച്ച ആരോപണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

കണ്ണൂര്‍ യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ബോധ്യമായതോടെയാണ് നടപടി. യാത്രയ്ക്കിടെ ആലപ്പുഴ, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരവും സാഹചര്യവും ഒരുക്കി നല്‍കി, ചില സ്റ്റേഷനുകളിലെത്തിയപ്പോള്‍ പ്രതികള്‍ക്ക് വിശ്രമിക്കാന്‍ എസി വിശ്രമമുറികള്‍ ഏര്‍പ്പാടാക്കി, പ്രതികളെ സ്വീകരിക്കാന്‍ കൂട്ടാളികളെത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

പ്രതികളെ വിലങ്ങണിയിപ്പിക്കാതെ സാധാരണ യാത്രക്കാരെ പോലെ ട്രെയിനില്‍ സഞ്ചരിക്കാന്‍ പൊലീസ് സഹായിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ചട്ടംലംഘിച്ച് കൊടി സുനിയെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയി എന്ന് കണ്ടെത്തിയിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണ് സുനിയെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends