'പിസി ജോര്‍ജ്ജ് വിഷം വമിക്കുന്ന മാലിന്യം; ജോര്‍ജ്ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും'; രൂക്ഷമായി വിമര്‍ശിച്ച് റിജില്‍ മാക്കുറ്റി

'പിസി ജോര്‍ജ്ജ് വിഷം വമിക്കുന്ന മാലിന്യം; ജോര്‍ജ്ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും'; രൂക്ഷമായി വിമര്‍ശിച്ച് റിജില്‍ മാക്കുറ്റി
യുഡിഎഫിന്റെ നേതൃനിരയില്‍ വഞ്ചകന്മാരാണെന്നും ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ലെന്നും പറഞ്ഞ പിസി ജോര്‍ജ്ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പി സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ മാക്കുറ്റി വിമര്‍ശനം ഉന്നയിച്ചത്. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജില്‍ നിന്നും ഷാള്‍ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു. പിസി ജോര്‍ജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയില്‍ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയില്‍ അപമാനിച്ചയാളാണ്. അയാളുടെ ഷാള്‍ സ്വീകരിക്കുന്നത് എന്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് ജോര്‍ജ് അന്ന് ഉപയോഗിച്ചത്. ആ സമയത്ത് പി സി ജോര്‍ജിനെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവനാണ് ഞാന്‍. ആ ജോര്‍ജിന്റെ ഷാള്‍ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ് എന്ന് അന്ന് റിജില്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends