യുഡിഎഫ് സീറ്റ് വിഭജനം ; കോണ്‍ഗ്രസും ലീഗും ചര്‍ച്ച തുടരുന്നു ; മൂന്നു സീറ്റ് അധികം വേണമെന്ന് മുസ്ലീം ലീഗ് ; പി ജെ ജോസഫും വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ല

യുഡിഎഫ് സീറ്റ് വിഭജനം ; കോണ്‍ഗ്രസും ലീഗും ചര്‍ച്ച തുടരുന്നു ; മൂന്നു സീറ്റ് അധികം വേണമെന്ന് മുസ്ലീം ലീഗ് ; പി ജെ ജോസഫും വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ല
നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന് വിട്ടുനല്‍കാന്‍ പ്രാഥമിക ധാരണയായി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും. കൂത്തുപറമ്പില്‍ ലീഗിന്റെ സംസ്ഥാന നേതാക്കള്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാമെന്ന് കെ. സുധാകരന്‍ എംപി ലീഗ് നേതൃത്വത്തെ അറിയിച്ചു.

മുസ്ലീംലീഗിന് അധികമായി രണ്ട് സീറ്റ് നല്‍കാമെന്നായിരുന്നു ഏകദേശ ധാരണയായിരുന്നത്. എന്നാല്‍ മൂന്ന് സീറ്റ് അധികമായി വേണമെന്ന നിലപാടില്‍ മുസ്ലീംലീഗ് ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രാഥമികമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. പ്രാദേശിക എതിര്‍പ്പുകളെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. രണ്ട് സീറ്റുകള്‍ യൂത്ത് ലീഗിന് നല്‍കാനാണ് തീരുമാനം.

അതേസമയം പൂനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും വച്ചുമാറാനും തീരുമാനമായി. നേരത്തെ ലീഗില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. തിരുവമ്പാടി സീറ്റ് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തര്‍ക്കം വേണ്ടെന്ന് സാഹചര്യത്തില്‍ അവസാനം കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. ലീഗ് സീറ്റ് ഉറപ്പിച്ചതോടെ ഇന്ന് നേതാക്കള്‍ താമരശേരി ബിഷപ്പുമായി പിന്തുണ അഭ്യര്‍ഥിച്ച് കൂടിക്കാഴ്ച നടത്തി.

കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക.Other News in this category4malayalees Recommends