കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുള്ളിലെ ഏറ്റവും മോശം പ്രകടനത്തിന് ജയിലില്‍ കിടന്നത് കിടിലം ഫിറോസും സായി വിഷ്ണുവും ആണ്. ജയില്‍ ജീവിതത്തോട് കൂടി ഇരുവര്‍ക്കും നിരവധി ആരാധകരാണുണ്ടായിരിക്കുന്നത്. ജയിലിനകത്ത് വെച്ച് സായിയും ഫിറോസും ലക്ഷ്മിയോട് നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്.
ജയിലിനുള്ളില്‍ ഇരുന്നുകൊണ്ട് സായി മൊബൈല്‍ ഫോണ്‍ ചാര്‍ജിനു ഇട്ടിരിയ്ക്കുകയാണ് എന്ന് ലക്ഷ്മിയോട് പറയുന്നുണ്ട്. ഇതാണ് ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല എന്നിരിക്കെ എങ്ങനെയാണ് സായി അടക്കമുള്ളവര്‍ മൊബൈല്‍ ഫോണ്‍ അകത്തു കയറ്റിയതെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.
ഈ ഒരു വിഷയത്തെ പ്രതി നിരവധി ആളുകളാണ് ഇതിനോടകം വിമര്‍ശനവുമായി എത്തിയിരിയ്ക്കുന്നത്. ബിഗ് ബോസ്സില്‍ നിന്നും ഇതിനുള്ള മറുപടി പ്രതീക്ഷിയ്ക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍. ആദ്യ എലിമിനേഷലില് ലക്ഷ്മിയാണ് പുറത്തായത്. ആരേയും വേദനിപ്പിക്കാതെയാണ് താന്‍ പോവുന്നത്. ആദ്യം പോവുമ്പോള്‍ എല്ലാവരുടേയും സ്നേഹത്തോടെ പോവാനാവും. അങ്ങനെയാണ് വിചാരിച്ചത്. ഇത് താന്‍ പ്രതീക്ഷിച്ചതാണ്. മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.