ഒരു വയസ്സുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

ഒരു വയസ്സുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം
ഇടുക്കി തുളസിപ്പാറയില്‍ ഒരുവയസ്സുകാരിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് പോകില്ലെന്നും ആരെങ്കിലും കുട്ടിയെ അപായപ്പെടുത്തിയതാവാമെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

തുളസ്സിപ്പാറ സ്വദേശി അനൂപിന്റെ മകള്‍ അലീനയെ നവംബര്‍ 22നാണ് വീടിന് പിന്നിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍. വീട്ടുകാര്‍ രണ്ടാഴ്ചത്തോളം ക്വാറന്റീനില്‍ പോയി. ഈ സമയത്ത് കേസന്വേഷണം നടക്കുന്നുവെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വഭാവികത തോന്നാതിരുന്ന കട്ടപ്പന പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായാണ് പിന്നീട് മനസിലാക്കാന്ഡ കഴിഞ്ഞതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends