അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റേയും വസതികളില്‍ ആദായനികുതി റെയ്ഡ്

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റേയും വസതികളില്‍ ആദായനികുതി റെയ്ഡ്
നികുതി വെട്ടിപ്പ് ആരോപിച്ച് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വസ്തുവകകളില്‍ ആദായനികുതി അധികൃതര്‍ ഇന്ന് തിരച്ചില്‍ നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ഒരു ടാലന്റ് ഏജന്‍സിയുമായും അനുരാഗ് കശ്യപ്, നിര്‍മ്മാതാക്കളായ വികാസ് ബഹല്‍, മധു മന്തേന എന്നിവര്‍ ചേര്‍ന്ന് പ്രോത്സാഹിപ്പിച്ചിരുന്ന ഫാന്റം ഫിലിംസുമായും ബന്ധമുള്ള സ്ഥലങ്ങള്‍ തുടങ്ങി മുംബൈയിലെയും പൂനെയിലെയും 20 ഓളം സ്ഥലങ്ങളില്‍ തിരച്ചില്‍ നടന്നു.

'ആര്‍ക്കെങ്കിലും എതിരെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. വിഷയം പിന്നീട് കോടതിയില്‍ എത്തുന്നു,' കേന്ദ്ര വാര്‍ത്ത വിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ബിജെപി യോഗത്തില്‍ പറഞ്ഞു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ പരസ്യമായി വിമര്‍ശിച്ചിട്ടുള്ളവരാണ്. കേന്ദ്ര നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവര്‍ ബി.ജെ.പി സര്‍ക്കാരിനെതിരായ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.Other News in this category4malayalees Recommends