അഭിനയജീവിതം തുടങ്ങി 40 വര്‍ഷം ആകുമ്പോഴും കരിയറിന്റെ തുടക്കത്തില്‍ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ പങ്കു വെച്ചിരിക്കുകയാണ് നടി മീന.
മീനയുടെ വാക്കുകള്‍
പല തരം റോളുകള്‍ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങള്‍ മാത്രമാണ് അന്നു സെലക്ട് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകള്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്നൊക്കെ പേടിയായിരുന്നു.അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശയുണ്ട്. എല്ലാത്തരം റോളുകളും അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ.