ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി'; ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ പോസ്റ്റ് വിവാദത്തില്‍

ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി'; ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ പോസ്റ്റ് വിവാദത്തില്‍
കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു

'ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി' എന്നാണ് പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനെതിരെ ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി.

ഇതിന് മുമ്പ് പങ്കുവെച്ച പോസ്റ്റില്‍, പുല്ലൂക്കരയില്‍ ഇന്നലെ നടന്നത് എന്ന അടിക്കുറിപ്പോടെ, ലീഗ് അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ പത്രകട്ടിംഗ് സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കൊലപാതകത്തിന് പിറകില്‍ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.

വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

Other News in this category4malayalees Recommends