പരീക്ഷ എഴുതാനായി പാലായിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങി; റോഡില്‍ യുവതിയുടെ തലയ്ക്ക് വെട്ടേറ്റ നിലയില്‍; ദുരൂഹത

പരീക്ഷ എഴുതാനായി പാലായിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങി; റോഡില്‍ യുവതിയുടെ തലയ്ക്ക് വെട്ടേറ്റ നിലയില്‍; ദുരൂഹത
പുലര്‍ച്ചയോടെ വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നതിനായി പുറപ്പെട്ട യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനെയാണ്(26) വെട്ടേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ ടിന്റുവിനെ 150 മീറ്റര്‍ അകലെയാണ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പെണ്‍കുട്ടിയുടെ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഈ കുടുംബം ഏറ്റുമാനൂര്‍ സ്വദേശികളാണ്. സംഭവത്തില്‍ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു.


Other News in this category



4malayalees Recommends