യുകെയില്‍ മാസാന്ത വീട് വിലയില്‍ ഏപ്രിലില്‍ 2.1 ശതമാനം വര്‍ധനവ്; 17 വര്‍ഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ മാസാന്ത വീട് വില വര്‍ധനവ്;പ്രധാന കാരണം സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിച്ചത്; രാജ്യത്തെ ശരാശരി വീട് വില 238,831 പൗണ്ട്

യുകെയില്‍ മാസാന്ത വീട് വിലയില്‍ ഏപ്രിലില്‍ 2.1 ശതമാനം വര്‍ധനവ്; 17 വര്‍ഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ മാസാന്ത വീട് വില വര്‍ധനവ്;പ്രധാന കാരണം സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിച്ചത്; രാജ്യത്തെ ശരാശരി വീട് വില 238,831 പൗണ്ട്

യുകെയില്‍ മാസാന്ത വീട് വിലയില്‍ ഏപ്രിലില്‍ 2.1 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. 17 വര്‍ഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ മാസാന്ത വീട് വില വര്‍ധനവുമാണിത്. ഏറ്റവും പുതിയ നാഷന്‍ വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡെക്‌സാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പുറമെ ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വാര്‍ഷിക വീട് വിലയില്‍ 7.1 ശതമാനം വര്‍ധനവുമുണ്ടായിട്ടുണ്ട്. മാര്‍ച്ചിലുണ്ടായ വാര്‍ഷിക വിലവര്‍ധനവായ 5.7 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണിത്.


നിലവില്‍ യുകെയിലെ ശരാശരി വീട് വില 238,831 പൗണ്ടാണ്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ 15,916 പൗണ്ടിന്റെ പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസങ്ങളില്‍ നിരക്ക് ഫ്‌ലാറ്റ് അവസ്ഥയില്‍ നിലകൊണ്ടാല്‍ ജൂണില്‍ വാര്‍ഷിക വീട് വില വര്‍ധനവ് ഇരട്ടയക്കത്തിലെത്തിച്ചേരുമെന്നാണ് നാഷന്‍ വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡെക്‌സ് പ്രവചിക്കുന്നത്. വീട് വിലകളുടെ കാര്യത്തില്‍ ഏപ്രിലില്‍ 2.1 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നതെന്നാണ് നാഷന്‍ വൈഡിന്റെ ചീഫ് എക്കണോമിസ്റ്റായ റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറയുന്നത്.

2004 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ മാസാന്ത വര്‍ധനവാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ മാര്‍ച്ച് 31ന് അവസാനിക്കുമെന്ന ആശങ്ക മാര്‍ച്ചില്‍ വീട് വില വര്‍ധനവ് സാവധാനത്തിലാകാന്‍ കാരണമായിരുന്നു.എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ജൂണ്‍ വരെ ദീര്‍ഘിപ്പിക്കാന്‍ മാര്‍ച്ചിലെ ബജറ്റില്‍ ചാന്‍സലര്‍ തീരുമാനിച്ചത് ഏപ്രിലില്‍ വീട് വില വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പച്ചതും തൊഴില്‍ വിപണിക്ക് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച അധിക പിന്തുണയും കാരണം വരാനിരിക്കുന്ന ആറ് മാസങ്ങളിലും രാജ്യത്തെ ഹൗസിംഗ് മാര്‍ക്കറ്റ് ആക്ടിവിറ്റി സജീവമായി തുടരുമെന്നും ഗാര്‍ഡ്‌നര്‍ പറയുന്നത്. ഇതിന്റെ യെല്ലാം ഫലമായി മോര്‍ട്ട്‌ഗേജ് എടുക്കുന്നതിന് ചെലവ് കുറയുന്നത് കൂടുതല്‍ പേരെ ഹൗസിംഗ് ലോണെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മഹാമാരി കാരണം ആളുകളുടെ വീട് വാങ്ങല്‍ അഭിരുചികളിലും മുന്‍ഗണനകളിലും വന്ന മാറ്റങ്ങളും അതിനെ തുടര്‍ന്നുള്ള ക്രയവിക്രയങ്ങളിലെ വര്‍ധനവും ഹൗസിംഗ് മാര്‍ക്കറ്റിന് സക്രിയമാക്കാന്‍ മറ്റൊരു കാരണമായി വര്‍ത്തിക്കുന്നുവെന്നും ഈ രംഗത്തെ വിദഗ്ധര്‍ എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends