യുകെ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കുന്ന വാക്‌സിനുകള്‍ നിര്‍മിക്കാന്‍ 29.3 മില്യണ്‍ പൗണ്ട് കൂടി അനുവദിച്ചു; നേരത്തെ അനുവദിച്ച 19.7 മില്യണ്‍ പൗണ്ടിന് പുറമെയുളള തുക; നിലവിലെ വാക്‌സിനുകളെ കോവിഡ് അതിജീവിക്കുന്നതിനെതിരെയുള്ള മുന്നൊരുക്കം

യുകെ പുതിയ കോവിഡ് വേരിയന്റുകളെ ചെറുക്കുന്ന വാക്‌സിനുകള്‍ നിര്‍മിക്കാന്‍ 29.3 മില്യണ്‍ പൗണ്ട് കൂടി അനുവദിച്ചു; നേരത്തെ അനുവദിച്ച 19.7 മില്യണ്‍ പൗണ്ടിന് പുറമെയുളള തുക; നിലവിലെ വാക്‌സിനുകളെ കോവിഡ് അതിജീവിക്കുന്നതിനെതിരെയുള്ള മുന്നൊരുക്കം
യുകെ കോവിഡ് 19ന് എതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ നീക്കമനുസരിച്ച് പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരെ പോരാടാന്‍ ശേഷിയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി 29.3 മില്യണ്‍ പൗണ്ട് കൂടി നീക്കി വയ്ക്കുമെന്നുറപ്പേകി യുകെ ഗവണ്‍മെന്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ ഇതിനായി അനുവദിച്ച 19.7 മില്യണ്‍ പൗണ്ടിന് പുറമെയാണിത്.

കെന്റിലും സൗത്ത് ആഫ്രിക്കയിലും ആദ്യം തിരിച്ചറിഞ്ഞവയെ പോലുള്ള പുതിയ കോവിഡ് വേരിയന്റുകളില്‍ നിന്നും നിലവിലെ കോവിഡ് വാക്‌സിനുകളിലൂടെ സംരക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസ് നിരന്തരം മ്യൂട്ടേറ്റ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അതിനെ നേരിടുന്നതിനായി ഒരു പടി മുമ്പേ കൂടുതല്‍ ശക്തമായ കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ണായക നീക്കം നടത്തുന്നത്.

നിലവില്‍ വാക്‌സിനുകളിലൂടെയും സ്വാഭാവികമായും നേടിയെടുത്തിരിക്കുന്ന കോവിഡ് പ്രതിരോധം ഭാവിയില്‍ മ്യൂട്ടേറ്റ് ചെയ്‌തെത്തുന്ന കൊറോണ വൈറസുകള്‍ മറി കടന്നേക്കാമെന്ന ആശങ്ക ശക്തമായതിനാലാണ് അതിനെ നേരിടുന്നതിന് യുകെ ഇപ്പോള്‍ തന്നെ തയ്യാറെടുക്കുന്നത്. ഇപ്പോള്‍ നീക്കി വച്ചിരിക്കുന്ന തുകയിലൂടെ പോര്‍ട്ടണ്‍ ഡൗണ്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ടെസ്റ്റിംഗ് ഫെസിലിറ്റികളെ കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കാന്‍ സാധിക്കും.

പുതിയതായി അനുവദിച്ചിരിക്കുന്ന ഫണ്ടിലൂടെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനും പണം ലഭിക്കുന്നതായിരിക്കും. കൂടുതല്‍ ഫണ്ട് ഇതിനായി അനുവദിക്കപ്പെട്ടതിലൂടെ കോവിഡിനെതിരായുള്ള പോരാട്ടവും ഗവേഷണവം ത്വരിതപ്പെടുത്താന്‍ സയന്റിസ്റ്റുകള്‍ക്ക് സാധിച്ചിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതുതായി പണം അനുവദിച്ചതിലൂടെ വിവിധ വാക്‌സിനുകളിലൂടെ കോവിഡിനെതിരായി സൃഷ്ടിക്കപ്പെുന്ന ആന്റിബോഡികള്‍ നിര്‍ണയിക്കുന്നതിനായി സയന്റിസ്റ്റുകള്‍ക്ക് ആഴ്ചയില്‍ 3000 രക്തസാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാനും സാധിക്കും.


Other News in this category4malayalees Recommends