യുഡിഎഫ് മാറിയാല്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് , എംഎല്‍എ അല്ലെങ്കിലും ശക്തമായി പ്രവര്‍ത്തനം തുടരും ; പി സി ജോര്‍ജ്

യുഡിഎഫ് മാറിയാല്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് , എംഎല്‍എ അല്ലെങ്കിലും ശക്തമായി പ്രവര്‍ത്തനം തുടരും ; പി സി ജോര്‍ജ്
തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ മുന്നണി സാധ്യതകള്‍ തേടുകയാണ് പി സി ജോര്‍ജ്. ഇനിയുള്ള പൊതുപ്രവര്‍ത്തനം എംഎല്‍എ അല്ലാതെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും പിസി ജോര്‍ജ് പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പി സി ജോര്‍ജ്ജ് പറയുന്നു. പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് കനത്ത പരാജയം ഏറ്റുവാങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയത്.

ഇതോടെ 40 വര്‍ഷത്തെ പിസി ജോര്‍ജിന്റെ എംഎല്‍എ സേവനത്തിനാണ് തിരശീല വീണത്. ആദ്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോര്‍ജ് മത്സരിച്ച 1980ല്‍ 44 ശതമാനം വോട്ടുനേടിയായിരുന്നു വിജയം. പിന്നീടങ്ങോട്ട് ഇരുമുന്നണികളില്‍ നിന്നും തനിച്ചുമായി ആറ് തവണ വിജയിക്കുകയായിരുന്നു.

Other News in this category4malayalees Recommends