ബ്രിട്ടനില്‍ പുതിയ 2144 കോവിഡ് കേസുകളും 27 മരണങ്ങളും ;രാജ്യം മഹാമാരിയില്‍ നിന്നും പുറത്ത് കടന്നു; മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് 19 വാക്‌സിനേകി;34.8 മില്യണ്‍ പേര്‍ക്ക് ആദ്യ ഡോസും 15.9 മില്യണ്‍ പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു

ബ്രിട്ടനില്‍  പുതിയ 2144 കോവിഡ് കേസുകളും 27 മരണങ്ങളും ;രാജ്യം മഹാമാരിയില്‍ നിന്നും പുറത്ത് കടന്നു; മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് 19 വാക്‌സിനേകി;34.8 മില്യണ്‍ പേര്‍ക്ക് ആദ്യ ഡോസും 15.9 മില്യണ്‍ പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു

ബ്രിട്ടനില്‍ ഇന്നലെ പുതിയ 2144 കോവിഡ് കേസുകളും 27 മരണങ്ങളും രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച 2166 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ ഒരു ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 29 മരണങ്ങള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ 6.9 ശതമാനം കുറവുണ്ടായിട്ടുണ്ട്. രാജ്യത്തെ കോവിഡ് മരണങ്ങളും പുതിയ കേസുകളും കുറയുന്ന പ്രവണതയാണ് പൊതുവെയുള്ളതെന്നതിനാല്‍ രാജ്യം മഹാമാരിയില്‍ നിന്നും ഏതാണ്ട് പുറത്ത് കടന്ന് കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.


കര്‍ക്കശമായ ലോക്ക്ഡൗണുകളും ത്വരിതഗതിയിലുള്ള കോവിഡ് വാക്‌സിനേഷനും രാജ്യത്ത് രോഗത്തെ പിടിച്ച് കെട്ടാന്‍ സഹായകരമായിത്തീര്‍ന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ജനതയില്‍ മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ട് പേരെയും കോവിഡ് 19 വാക്‌സിനേഷന് വിധേയമാക്കിയെന്ന ആശ്വാസകരമായ കണക്കുകളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ 34.8 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്.

18 വയസിന് മേല്‍ പ്രായമുള്ളവരില്‍ 66 ശതമാനം പേര്‍ക്കും ഇത് പ്രകാരം ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. കൂടാതെ 15.9 മില്യണ്‍ പേര്‍ക്ക് വാക്‌സിന്റെ പൂര്‍ണമായ ഡോസുകള്‍ അഥവാ രണ്ട് ഡോസുകളും ലഭിച്ചിട്ടുമുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും കോവിഡ് ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ നിലവില്‍ ഫ്‌ലൂവും ന്യൂമോണിയയും ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് രണ്ടാം കോവിഡ് തരംഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ പ്രവണതയുണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

ഏപ്രില്‍ 23ന് അവസാനിച്ച വാരത്തില്‍ വൈറസ് കാരണം മരിച്ചുവെന്ന് പരാമര്‍ശിക്കുന്ന 260 മരണസര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതിന് തൊട്ട് മുമ്പത്തെ വാരത്തേക്കാള്‍ 30 ശതമാനം കുറവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. എന്നാല്‍ വെറും 176 പേരുടെ മരണത്തിനാണ് കോവിഡ് കാരണമായിരിക്കുന്നതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഫ്‌ലൂ, ന്യൂമോണിയ എന്നിവ കാരണം ഇതേ സമയത്ത് മരിച്ചത് 278 പേരാണ്.

Other News in this category4malayalees Recommends