'വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു'; ഭക്ഷണം പാകം ചെയ്ത് വിളമ്പി നടി ജാക്വിലിന്‍

'വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു'; ഭക്ഷണം പാകം ചെയ്ത് വിളമ്പി നടി ജാക്വിലിന്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ക്രമാതീതമായി വ്യാപിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. റൊട്ടി ബാങ്ക് എന്ന സംഘടനയ്‌ക്കൊപ്പമാണ് താരം ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്.

മുംബൈയില്‍ റൊട്ടി ബാങ്ക് സന്ദര്‍ശിച്ചതോടെയാണ് ജാക്വിലിനും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. താരം തന്നെയാണ് ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

'മതര്‍ തെരേസ പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു. മുംബൈ മുന്‍ പൊലീസ് കമ്മീഷണറായ എസ്. സദാനന്ദന്‍ നടത്തുന്ന മുംബൈയിലെ റൊട്ടി ബാങ്ക് സന്ദര്‍ശിച്ച ഞാന്‍ അതിലേക്ക് ആകൃഷ്ടയായി. മഹാമാരി കാലത്ത് പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് റൊട്ടി ബാങ്ക് ഭക്ഷണം വിതരണം ചെയ്തു.'

'കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍. അവരെ ഈ സമയത്ത് സഹായിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആകെ ഒരു ജീവിതമേയുള്ളു. അതിനാല്‍ ആവശ്യക്കാരെ സഹായിച്ചും ചുറ്റുമുള്ളവരുടെ ദയയുടെ കഥകള്‍ പങ്കുവെച്ചും ഈ ജീവിതം മൂല്യവത്താക്കാം' എന്ന് ജാക്വിലിന്‍ കുറിച്ചു.

Other News in this category4malayalees Recommends