കിട്ടി മക്കളെ കിട്ടി, ഇത്രയും നേരം എന്റെ സ്‌കൂളില്‍ പഠിച്ചു എന്നും എന്റെ സ്‌കൂളില്‍ ഞാന്‍ പഠിച്ച കാലയളവില്‍ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈല്‍ കിട്ടി ; വിമര്‍ശകന് മറുപടിയുമായി ലക്ഷ്മി പ്രിയ

കിട്ടി മക്കളെ കിട്ടി, ഇത്രയും നേരം എന്റെ സ്‌കൂളില്‍ പഠിച്ചു എന്നും എന്റെ സ്‌കൂളില്‍ ഞാന്‍ പഠിച്ച കാലയളവില്‍ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈല്‍ കിട്ടി ; വിമര്‍ശകന് മറുപടിയുമായി ലക്ഷ്മി പ്രിയ
താന്‍ ബിജെപി അനുഭാവിയാണെന്ന് വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവിയാണെന്നും 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ സ്‌കൂളില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ കുറിച്ചിരുന്നു.

ഇത് നടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്നു വന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി നടി രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ പരിഹസിച്ച ആളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പങ്കുവെച്ച് കൊണ്ടാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ…

കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്‌കൂളില്‍ പഠിച്ചു എന്നും എന്റെ സ്‌കൂളില്‍ ഞാന്‍ പഠിച്ച കാലയളവില്‍ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈല്‍ കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പുതിയ പോസ്റ്റ് പങ്ക് വെച്ചത്. നോക്കൂ ആ പ്രൊഫൈലില്‍ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎച്ചഎസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ല്‍ ആണ് ഞാന്‍ അഞ്ചില്‍ പഠിയ്ക്കുന്നത്.

96 മുതലോ 97 മുതലോ വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്‌കൂളില്‍ ഇല്ല.95 ലെ എ ബി വി പി പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് ഇന്ന് ബിജെപി പഞ്ചായത്ത് അംഗo. അല്പ്പം റീച്ച് കിട്ടാന്‍ വേണ്ടി സ്‌കൂള്‍ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാന്‍ തന്നെ ഒരു കമന്റ് ല്‍ പറയുന്നുണ്ട്,96 ല്‍ പാസ്സ് ഔട്ട് എന്ന്. ഞാന്‍ 99 ലും. 95 ല്‍ ഞാന്‍ അഞ്ചില്‍ സി ബി എം ല്‍ ചേരുമ്പോള്‍ കുടശ്ശനാട് സ്‌കൂളില്‍ നിന്നും 96 ല്‍ പാസ്സ് ഔട്ട് ആയ മഹാന്‍ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈല്‍ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ'

രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാന്‍ പറയുന്നത് 99 ല്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാന്‍ പറയിട്ടുണ്ടല്ലോ. അതേ മഹാന്‍ വീണ്ടും പറയുന്നു 45 പേര് ചേര്‍ന്നാണ് സ്‌കൂള്‍ ലീഡറെ തെരഞ്ഞെടുത്തത്, ഞാന്‍ അല്ലായിരുന്നു സ്‌കൂള്‍ ലീഡര്‍ എന്ന്. ശരിയാണ് എന്റെ പോസ്റ്റില്‍ എവിടെ എങ്കിലും ഞാന്‍ സ്‌കൂള്‍ ലീഡര്‍ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സില്‍ 5 ലും 10 ലും ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവര്‍ക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു', ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

Other News in this category



4malayalees Recommends