പുതിയതായി തുറന്ന ഹോട്ടല്‍ നഷ്ടത്തിലായതോടെ അടച്ചുപൂട്ടി ; ബാബ വീണ്ടും ദാബയിലേക്ക് മടങ്ങി ; സോഷ്യല്‍മീഡിയയില്‍ വൈറലായ വയോധിക ദമ്പതികള്‍ ഇനി ഈ തട്ടുകടയില്‍ തന്നെ ..

പുതിയതായി തുറന്ന ഹോട്ടല്‍ നഷ്ടത്തിലായതോടെ അടച്ചുപൂട്ടി ; ബാബ വീണ്ടും ദാബയിലേക്ക് മടങ്ങി ; സോഷ്യല്‍മീഡിയയില്‍ വൈറലായ വയോധിക ദമ്പതികള്‍ ഇനി ഈ തട്ടുകടയില്‍ തന്നെ ..
കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഡല്‍ഹിയിലെ ബാബ കാ ദാബയെ ആരും മറന്നു കാണില്ല .വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് രാജ്യത്തുടനീളം പ്രശസ്തമായ ആ തട്ടുകട. പ്രശസ്തിയിലേക്കും ഉയരുകയും വളരുകയും ചെയ്ത് പുതിയ റസ്റ്ററന്റ് തുടങ്ങി ആറു മാസങ്ങള്‍ക്ക് ശേഷം വീണ്ടും റോഡരികിലെ തങ്ങളുടെ പഴയ ദാബയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ വയോധിക ദമ്പതികള്‍.

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് ബാബാ കാ ദാബ എന്ന പേരില്‍ വൃദ്ധദമ്പതികളായ കാന്ത പ്രസാദും ഭാര്യ ബദാമി ദേവിയും ഒരു തട്ടുകട നടത്തിയിരുന്നത്. കച്ചവടം ഇല്ലാതെ വളരെ കഷ്ടപ്പെട്ടിരുന്ന ഇരുവരുടെയും അവസ്ഥ യൂട്യൂബറായ ഗൗരവ് വാസന്‍ ഒരു വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ പ്രശസ്തരായ ഇവര്‍ക്കായി സഹായം പ്രവഹിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ബാബയില്‍ ദിവസേന നിരവധി ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്തി. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ നീണ്ട നിരയും ഇവര്‍ സെല്‍ഫി എടുക്കുന്നതും പണം സംഭാവന ചെയ്യുന്നതുമെല്ലാം പതിവായി. ഫുഡ് ഡെലിവറി സര്‍വീസായ സൊമാറ്റോ ബാബ കാ ബാബയെ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രശസ്തരായ ശേഷം തുടര്‍ന്ന് കൈയില്‍ പണമെത്തിയതോടെ കാന്ത പ്രസാദ് പുതിയ റസ്റ്റോറന്റ് തുറന്നു. തനിക്കുണ്ടായിരുന്ന കടങ്ങള്‍ തീര്‍ക്കാനും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുമെല്ലാം ഇവര്‍ക്ക് സാധിച്ചു.

എന്നാല്‍, പുതിയ റസ്റ്റോറന്റില്‍ ആള് കുറഞ്ഞതും ലാഭകരമം ആവാത്തതും കാരണം ഫെബ്രുവരിയോടെ ഇത് പൂട്ടി. തുടര്‍ന്നാണ് നിത്യവൃത്തിക്കായി തങ്ങളുടെ പഴയ റോഡരികിലെ തട്ടുകടയിലേക്ക് വീണ്ടും ആരംഭിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.ദിവസേനയുള്ള കച്ചവടം നേരത്തെ 3500 രൂപ ഉണ്ടായിരുന്നത് ലോക്ക്ഡൗണ്‍ കാരണം 1000 രൂപയായി കുറഞു. എട്ട് പേരടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് കൊണ്ട് ജീവിക്കാന്‍ ആവുന്നില്ലെന്നും പ്രസാദ് പറഞ്ഞു

പ്രശസ്തിയെ തുടര്‍ന്നുണ്ടായ വിജയത്തിനു ശേഷം 5 ലക്ഷം രൂപ മുടക്കിയാണ് കാന്താ പ്രസാദ് പുതിയ റസ്റ്റോറന്റ് ആരംഭിച്ചത്. ഇവിടെ മൂന്ന് ജോലിക്കാരെ നിയമിക്കുകയും ചെയ്തു. തുടക്കത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരും റസ്റ്റോറന്റിലേക്ക് കയറാതായതോടെ ഇത് പൂട്ടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എല്ലാ മാസങ്ങളിലും ശരാശരി കച്ചവടം 40,000 രൂപയില്‍ താഴെ മാത്രമായിരുന്നുവെന്നും ഇത് കാരണം കനത്ത നഷ്ടമാണ് സഹിക്കേണ്ടി വന്നതതെന്നും കാന്താ പ്രസാദ് പ്രസാദ് പറഞ്ഞു. പുതിയ റസ്റ്റോറന്റ് തുടങ്ങിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ മുടക്കിയതില്‍ 36,000 രൂപ മാത്രമാണ് തിരിച്ച് കിട്ടിയത്. റസ്റ്റോറന്റിലെ കസേരകള്‍, പാത്രങ്ങള്‍, പാചക സാമഗ്രികള്‍ എന്നിവ വിറ്റാണ് ഇത് കണ്ടെത്തിയത്.

യൂട്യൂബറായ ഗൗരവ് വാസന്‍ എന്നയാളാണ് കാന്താ പ്രസാദിന്റെ കഷ്ടപ്പാട് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്നാണ് ഈ വൃദ്ധദമ്പതികള്‍ രാജ്യത്തുടനീളം പ്രശസ്തരായത്. എന്നാല്‍ പിന്നീട് ഗൗരവിനെതിരെ പ്രസാദ് വ പരാതി നല്‍കിയിരുന്നു. തനിക്ക് സംഭാവനയായി ലഭിച്ച പണം തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ കാന്താ പ്രസാദിന്റെ ആരോപണം നിഷേധിച്ച ഗൗരവ് തന്റെ ബാങ്ക് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

Other News in this category4malayalees Recommends