ചൊറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക; എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടേണ്ട; ബോഡി ഷെയ്മിംഗിന് എതിരെ നടി സനൂഷ

ചൊറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക; എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടേണ്ട; ബോഡി ഷെയ്മിംഗിന് എതിരെ നടി സനൂഷ
ബാലതാരമായും അവതാരികയായും എത്തി, പിന്നീട് തെന്നിന്ത്യയില്‍ തന്നെ ആകെ സാന്നിധ്യമറിയിച്ച താരമാണ് സനുഷ. തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ നടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സനുഷയുടെ പ്രതികരണം.

തന്റെ തടിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് സനുഷ പറയുന്നു. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് ഓര്‍ക്കണമെന്നും സനുഷ പറയുന്നു. 'എന്റെ തടിയെക്കുറിച്ച് ആശങ്കപ്പെടുന്നവരോട്, മെലിഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് 'ചൊറിയാന്‍' താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,' സനൂഷ ഫേസ് ബുക്കില്‍ കുറിച്ചു.

Other News in this category4malayalees Recommends