ഈ ചോദ്യമുന്നയിച്ച നികേഷ് കുമാറിന്റെ മനസ്സിലെ ജാതി ചിന്തകള്‍ ചെന്ന് നില്‍ക്കുന്നത് 'ഗൗരിച്ചോത്തി ' എന്ന ആക്ഷേപത്തില്‍ ; രാഹുല്‍ മാങ്കൂട്ടത്തില്‍

ഈ ചോദ്യമുന്നയിച്ച നികേഷ് കുമാറിന്റെ മനസ്സിലെ ജാതി ചിന്തകള്‍ ചെന്ന് നില്‍ക്കുന്നത് 'ഗൗരിച്ചോത്തി ' എന്ന ആക്ഷേപത്തില്‍ ; രാഹുല്‍ മാങ്കൂട്ടത്തില്‍
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ 'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ' എന്ന നികേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നികേഷ് കുമാറിന്റെ മനസ്സിലെ ജാതി ചിന്തകള്‍ ചെന്ന് നില്‍ക്കുന്നത് 'ഗൗരിച്ചോത്തി ' എന്ന് വിളിച്ചാക്ഷേപിച്ച ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ഇ എം ശ്രീധരന്റെ ആവര്‍ത്തനത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്:

'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'

ഈ ചോദ്യമുന്നയിച്ച നികേഷ് കുമാറിന്റെ മനസ്സിലെ ജാതി ചിന്തകള്‍ ചെന്ന് നില്‍ക്കുന്നത് 'ഗൗരിച്ചോത്തി ' എന്ന് വിളിച്ചാക്ഷേപിച്ച ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ഇ എം ശ്രീധരന്റെ ആവര്‍ത്തനത്തിലാണ്.

കള്ള് ചെത്തും, ഏറ്റും കുലത്തൊഴിലായി അടിച്ചേല്പ്പിക്കപ്പെട്ട കണ്ണൂരിലെ തീയ്യ സമുദായത്തില്‍ നിന്നും ഉയര്‍ന്ന് വന്ന രാഷ്ട്രീയ നേതാവാണ് സുധാകരന്‍. നികേഷ് കുമാറിന്റെ അച്ഛനെ സി.പി.എം ലെ 'തമ്പ്രാക്കന്മാര്‍ ' ഊര് വിലക്കിയപ്പോള്‍ താങ്കളുടെ നോട്ടത്തില്‍ 'ജാതിയില്‍ പിന്നോക്കമായ ' സുധാകരനാണ് നികേഷേ സംരക്ഷണ വലയമൊരുക്കിയത്.

എം വി രാഘവനും സുധാകരനും പരസ്പരം കൈകോര്‍ത്തും പടവെട്ടിയും നേടിയ ജനാധിപത്യത്തിന്റെ ഭൂമികയില്‍ നിന്ന് ശ്വസിച്ചാണ് നികേഷ് കുമാറെന്ന മാധ്യമ പ്രവര്‍ത്തകനുണ്ടായതെന്ന് മറക്കേണ്ട.

സ്വന്തം അച്ഛനെ അടിച്ചോടിച്ചവരുടെയും, നിയമസഭയിലിട്ട് ചവിട്ടുവാന്‍ നോക്കിയവരുടെയും, വഴിയില്‍ കൊല്ലുവാന്‍ നോക്കിയവരുടെയും തൊട്ടിലില്‍ കിടന്ന് താരാട്ട് കേട്ട് അധികാരത്തിലേക്ക് ചുവട് വെക്കാന്‍ നികേഷിന് ഒട്ടും മടിയുണ്ടാവില്ല. എന്നാല്‍ കൈയ്യില്‍ തളയും കാലില്‍ തഴമ്പുമായി ഒരു സമുദായം ജീവിതോപാധിയെടുത്ത് മുന്നോക്കം പോയപ്പോള്‍ നികേഷിന്റെ മനസ്സിലെ ജാതി ചിന്തകള്‍ വേവുന്നുണ്ടാവാം, എങ്കിലും അധികാരത്തിലേക്കുയര്‍ത്താന്‍ ജാതി വേര്‍തിരിവുകളില്ലാത്ത കോണ്‍ഗ്രസിന് കെ.സുധാകരനെന്ന ഉശിര് ഈ പ്രസ്ഥാനത്തിന്റെ കൊടിക്കൂറയേന്തുന്ന നേതാവാണ്.

സമീപ കാലത്തൊന്നും ഒരു നേതാവും ഇത്ര മോശമായി ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ല. കമ്യൂണിസ്റ്റുകാരുടെ പരിഹാസവും അക്രമവും അവഗണിച്ച് നേതൃ പദവിയിലേക്കുയര്‍ന്ന കെ.സുധാകരനെ നിങ്ങള്‍ എത്ര ജാതീയമായി അധിക്ഷേപിച്ചാലും തളരില്ല.

നികേഷ് കുമാറിന്റെ ജാതിയതിക്ഷേപത്തെ ന്യായീകരിക്കുകയും, അത് കേട്ട് കുലുങ്ങി ചിരിക്കുകയും ചെയ്യുന്ന അതെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ്, 'എന്റെ ജാതിയാണ് അറിയണ്ടതെങ്കില്‍, അതെനിക്ക് പേരിന് വാലല്ല, പേരിന് മുന്നിലാണ് ഉള്ളത്, സഖാവ്, സഖാവ് കൃഷ്ണന്‍' എന്ന് സഖാവ് സിനിമയിലെ നിവിന്‍ പോളിയുടെ ഡയലോഗിന് കൈ അടിക്കുന്നത്….

നികേഷിന് കൈയ്യടിക്കുന്ന, മസ്തിഷ്‌ക ശൂന്യത നേരിടുന്ന സഖാക്കളെ, ആ സീനില്‍ പേരിന്റെ വാല് ചോദിക്കുന്ന ഉമ്മറത്ത് ചാരുകസേരയില്‍ ഷര്‍ട്ടിടാതെയിരിക്കുന്ന പി. ബാലചന്ദ്രന്റെ 'കാവാലം നമ്പൂരിച്ചന്‍ ' എന്ന കഥാപാത്രം തന്നെയാണ് നികേഷ്, കോട്ടിട്ടുണ്ട് എന്ന് മാത്രം….Other News in this category4malayalees Recommends